+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ 50 പേരെ പ്രവേശിക്കാൻ നിർദേശം

ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ സ്ഥല സൗകര്യമനുസരിച്ച് അവിടെ നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം 50 വരെ ആയി കൂട്ടാൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര
ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ 50 പേരെ പ്രവേശിക്കാൻ നിർദേശം
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ സ്ഥല സൗകര്യമനുസരിച്ച് അവിടെ നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം 50 വരെ ആയി കൂട്ടാൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർദ്ദേശിച്ചു. ഓഗസ്റ്റ് രണ്ടു മുതലാണ് പുതിയ തീരുമാനം.

ജൂലൈ 12 മുതൽ തുറന്നു പ്രവർത്തിക്കുന്ന രൂപതയിലെ ദേവാലയങ്ങളിൽ 20 മുതൽ 25 പേർക്ക് വരെയാണ് ഒരു ശുശ്രൂഷയിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നത്. സർക്കാരിന്‍റെ എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ചു കൊണ്ടായിരിക്കണം ദേവാലയങ്ങളിൽ ശുശ്രൂഷകൾ നടത്തേണ്ടതെന്നും മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രത്യേകം നിർദ്ദേശിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്