+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ മലയാളി അസോസിയേഷൻ ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച സർവേ ഓഗസ്റ്റ് 16 ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 202022 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഓഗസ്റ്റില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വേ നടത്തുന്നു. അതിനു മുമ്പായി പൊതുയോഗം വിളിച്ചുകൂട്ടി നോമിനേഷന്‍
ഷിക്കാഗോ മലയാളി അസോസിയേഷൻ ഭരണസമിതി തെരഞ്ഞെടുപ്പ് സംബന്ധിച്ച സർവേ ഓഗസ്റ്റ് 16 ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2020-22 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഓഗസ്റ്റില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച് സര്‍വേ നടത്തുന്നു. അതിനു മുമ്പായി പൊതുയോഗം വിളിച്ചുകൂട്ടി നോമിനേഷന്‍ കമ്മിറ്റിയേയും, ഇലക്ഷന്‍ കമ്മിറ്റിയേയും തെരഞ്ഞെടുക്കേണ്ടതുണ്ട്.

എന്നാല്‍ കോവിഡ് 19 മൂലം നിയമവിധേയമായി സൈറ്റ് മീറ്റിംഗിനുള്ള സാധ്യത ഇല്ലാതിരിക്കുകയാണ്. ആയതിനാല്‍ ഓഗസ്റ്റ് 16-നു സൂം /കോണ്‍ഫറന്‍സ് കോളിലൂടെ ഒരു പൊതുയോഗം നടത്തുന്നതിനു തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത പൊതുയോഗത്തില്‍ റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട്, അമന്‍റ്മെന്‍റുകള്‍ എന്നിവ അവതരിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതുമാണ്.

തെരഞ്ഞെടുപ്പ് നടത്തുവാനാണ് തീരുമാനമെങ്കില്‍ നോമിനേഷന്‍ കമ്മിറ്റിയേയും ഇലക്ഷന്‍ കമ്മിറ്റിയേയും പ്രസ്തുത മീറ്റിംഗില്‍ വച്ച് തെരഞ്ഞെടുക്കും. പൊതുയോഗത്തിനുള്ള അജണ്ട സിഎംഎയുടെ വെബ്‌സൈറ്റില്‍ (www.chicagomalayaleeassociation.org) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോഷി വള്ളിക്കളം