+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന: കർശന നടപടിയെടുക്കുമെന്ന് നാഷണൽ കമ്മിറ്റി

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണ
ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന: കർശന നടപടിയെടുക്കുമെന്ന് നാഷണൽ കമ്മിറ്റി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി.

സമാന്തര സംഘടനയുണ്ടാക്കി അതിന്‍റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച ട്രഷറർ സജിമോൻ ആന്‍റണിയേയും ജോയിന്‍റ് ട്രഷറർ പ്രവീൺ തോമസിനേയും സസ്പെൻഡ് ചെയ്യുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു. സമാന്തര സംഘടന രൂപീകരിച്ചവർ ഫൊക്കാനയുടെ ലോഗോയും പേരും ഉപയോഗിക്കുന്നതിനെ നാഷണൽ കമ്മിറ്റി വിലക്കിയിട്ടുണ്ട് .

ഇപ്പോഴത്തെ പ്രത്യേക സഹ്യചര്യത്തിൽ ഒരു ജനറൽ കൗൺസിൽ വിളിച്ചുകുട്ടുവാൻ ബുദ്ധിമുട്ടുണ്ട്, ഫൊക്കാന ബൈലോ പ്രകാരം ഡെലിഗേറ്റ് ഇൻ പേഴ്സൺ ആയി പങ്കെടുത്തെങ്കിൽ മാത്രമേ ജനറൽ കൗൺസിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറൽ കൗൺസിലിൽ അല്ലാതെ ഇലക്ഷൻ നടത്തുവാൻ ഫൊക്കാന ബൈലോ അനുശ്വാസിക്കുന്നില്ല.

ഫൊക്കാന കൺവൻഷൻ നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാനും നാഷണൽ കമ്മിറ്റി തീരുമാനിച്ചു. 29 ന് ചേർന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 28 കമ്മിറ്റി അംഗങ്ങളിൽ 27 പേരും പ്രമേയ തീരുമാനങ്ങളെ അനുകൂലിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ