+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ നഴ്സസ് നാഷണൽ സർവേയ്ക്ക് രാജ കൃഷ്ണമൂർത്തിയുടെ പിന്തുണ

ഷിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നഴ്‌സസ് ഓഫ
ഇന്ത്യൻ നഴ്സസ് നാഷണൽ സർവേയ്ക്ക് രാജ കൃഷ്ണമൂർത്തിയുടെ  പിന്തുണ
ഷിക്കാഗോ: അമേരിക്കയിലെ ആരോഗ്യ രംഗത്ത് ജോലിചെയ്യുന്ന ഇന്ത്യൻ വംശജരായ നഴ്‌സുമാരുടെ സാന്നിധ്യത്തെപറ്റി കൂടുതൽ അറിയുവാനും പഠിക്കുവാനുമായി, അമേരിക്കയിലെ ഇന്ത്യൻ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണൽ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നാഷണൽ സർവേയ്ക്ക് യുഎസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി പിന്തുണ പ്രഖ്യാപിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ സ്തുർത്യർഹമായ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നഴ്‌സുമാർക്ക് അദ്ദേഹം തന്‍റെ വീഡിയോ സന്ദേശത്തിലൂടെ നന്ദി അർപ്പിക്കുകയും ഇന്ത്യൻ നഴ്സിംഗ് സമൂഹത്തിന്‍റെ വിവരങ്ങൾ ശേഖരിക്കുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ എല്ലാ നഴ്സുമാരോടും അഭ്യർഥിക്കുകയും ചെയ്തു.

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മൂവായിരത്തിലധികം പേര് സർവേയിൽ പങ്കെടുത്തുവെങ്കിലും കൂടുതൽ നഴ്‌സുമാർ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലായി, വൈവിധ്യമാർന്ന മേഖലകളിൽ സേവനം ചെയ്യുന്നുണ്ട് എന്നുള്ള യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട്, കൂടുതൽ ആളുകളെ ഈ സർവേയിൽ പങ്കെടുപ്പിക്കുവാനായുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്ന് നൈന പ്രസിഡന്‍റ് ആഗ്നസ് തേരാടി അറിയിച്ചു. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നും സർവേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ആഗ്‌നസ് തേരാടി നന്ദി പറഞ്ഞു.

നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ കുടിയേറ്റത്തിനും അതിജീവനത്തിനും ശക്തമായ പിന്തുണ നൽകിയ നഴ്സിംഗ് മേഖലയിൽ ആയിരക്കണക്കിന് ഇന്ത്യൻ വംശജർ ജോലി ചെയ്യുന്നുണ്ടെങ്കിലും ഏഷ്യൻ നഴ്‌സസ് എന്ന വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഒതുങ്ങേണ്ടിവരുന്നവരാണ് ഇന്ത്യൻ നഴ്‌സുമാർ. അതുകൊണ്ടു തന്നെ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സുമാരെ സംബന്ധിച്ചുള്ള പൂർണമായ വിവരം സമാഹരിച്ച്, ദേശീയ തലത്തിൽ അർഹമായ സ്ഥാനം ലഭ്യമാക്കുവാൻ വേണ്ടിയുള്ള പരിശ്രമമാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പ്രമുഖ വ്യക്തികളുടെ പിന്തുണയോടെ നടത്തപെടുന്ന സർവേയിൽ അമേരിക്കൻ ഇന്ത്യൻ നഴ്‌സുമാരുടെ ചരിത്രത്തിൽ ഒരു നാഴികകല്ലായി മാറും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് ഈ സർവേയുമായി നൈന മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്‍റ് ആഗ്നസ് തേരാടി അറിയിച്ചു.


നൈനയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയും (www.nainausa.com) http://nainausa.com/index.php/national-survey-of-asian-indian-nurses/ എന്ന ഡയറക്റ്റ് ലിങ്കിലൂടെയും സർവേ പൂർത്തീകരിക്കാവുന്നതാണ്. കൂടാതെ 1 -888 -61 NAINA (1 -888 - 616 - 2462) എന്ന toll free നമ്പറിൽ വിളിച്ചും വിവരങ്ങൾ നൽകാവുന്നതാണ്. ഇതു സംന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മേല്പറഞ്ഞ ടോൾ ഫ്രീ നമ്പരിലൂടെയും nainagb2015@gmail.com എന്ന ഈമെയിലിലൂടെയും ലഭ്യവുന്നതായിരിക്കും .

നൈനയുടേ സർവ്വേയുടെ നടത്തിപ്പിനായി രുപീകരിച്ച കമ്മിറ്റിക്കുവേണ്ടി Simi Jesto Joseph, DNP, APN, NP-C ( Public Relations NAINA National Survey Task Force), Suja Thomas, MSN. Ed., RN, CWOCN ( NAINA Communications Chair ) എന്നിവർ അറിയിച്ചതാണിത്.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ