+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ളോറിഡയിൽ ക്വാറന്‍റീൻ ഉത്തരവ് ലംഘിച്ച ദമ്പതിമാരെ ജയിലിലടച്ചു

ഫ്ലോറിഡ: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെതുടർന്നു ക്വാറന്‍റീനിൽ കഴിയണമെന്ന ഉത്തരവ് ലംഘിച്ച ദമ്പതിമാരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഒസെ അന്‍റോണിയോ (24), യോഹന്ന ഗൊൺസാലസ് (26) എന്നിവരെ ജൂലൈ 29 നു രാത്ര
ഫ്ളോറിഡയിൽ ക്വാറന്‍റീൻ ഉത്തരവ് ലംഘിച്ച ദമ്പതിമാരെ ജയിലിലടച്ചു
ഫ്ലോറിഡ: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെതുടർന്നു ക്വാറന്‍റീനിൽ കഴിയണമെന്ന ഉത്തരവ് ലംഘിച്ച ദമ്പതിമാരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഒസെ അന്‍റോണിയോ (24), യോഹന്ന ഗൊൺസാലസ് (26) എന്നിവരെ ജൂലൈ 29 നു രാത്രിയാണ് കി വെസ്റ്റിൽ നിന്നും പോലീസ് പിടികൂടി ജയിലിലടച്ചത്.

രണ്ടാഴ്ച മുമ്പാണ് ഇരുവർക്കും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതിനെതുടർന്നു വീട്ടിൽ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും മാസ്ക് ഉപയോഗിക്കണമെന്നും നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നതായി, ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റ് കോംപ്ലെക്സിലെ മാനേജർ പോലീസിന് വിവരം നൽകിയതിനെതുടർന്നു മോൻറൊ കൗണ്ടി ഷെറിഫ് ഓഫിസിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തി ബുധനാഴ്ച ഇവരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയായിരുന്നു.

ഇവരെ മറ്റുള്ള തടവുകാരിൽ നിന്നും മാറ്റിയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ഷെറിഫ് ഓഫീസ് വക്താവ് ആഡം ലിൻഹാഡറ്റ പറഞ്ഞു.ഇവർക്കെതിരെ സംസ്ഥാനത്ത് നിലവിലിരിക്കുന്ന ക്വാറന്‍റീൻ, ഐസലേഷൻ ഉത്തരവുകൾ ലംഘിച്ച കുറ്റത്തിന് കേസെടുത്തു.കുറ്റം തെളിയുകയാണെങ്കിൽ 60 ദിവസം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്നും ഷെറിഫ് അറിയിച്ചു.

ഫ്ലോറിഡ സംസ്ഥാനത്തു കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന, ലോക്കൽ ഗവൺമെന്റുകൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ