+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാല്‍ഗറിയിലും വാന്‍കൂവറിലും ഓണ്‍ലൈന്‍ വിബിഎസ് ഓഗസ്റ്റ് 7 മുതല്‍

കാല്‍ഗറി, കാനഡ: സെന്‍റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് കാല്‍ഗറിയും വാന്‍കൂവറും സംയുക്തമായി ഓണ്‍ലൈന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) ഓഗസ്റ്റ് 7,8,9 തീയതികളില്‍ സൂം വഴി നടത്തുന്നു.ദുബായ് ആൻഡ് ഷാർജ
കാല്‍ഗറിയിലും വാന്‍കൂവറിലും  ഓണ്‍ലൈന്‍ വിബിഎസ്  ഓഗസ്റ്റ് 7 മുതല്‍
കാല്‍ഗറി, കാനഡ: സെന്‍റ് തോമസ് മാര്‍ത്തോമ ചര്‍ച്ച് കാല്‍ഗറിയും വാന്‍കൂവറും സംയുക്തമായി ഓണ്‍ലൈന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ (വിബിഎസ്) ഓഗസ്റ്റ് 7,8,9 തീയതികളില്‍ സൂം വഴി നടത്തുന്നു.

ദുബായ് ആൻഡ് ഷാർജ മാർത്തോമ പള്ളി യൂത്ത് ചാപ്ലെയിൻ റവ. സജേഷ് മാത്യൂസ് ആണ് വിബിഎസ് നയിക്കുന്നത്.

ഓഗസ്റ്റ് 7നു (വെള്ളി) രാത്രി 7 മുതല്‍ 8.30 വരെ (കാല്‍ഗറി സമയം), വൈകിട്ട് 6 മുതല്‍ 7.30 വരെ (വാന്‍കൂവര്‍ സമയം)

ഓഗസ്റ്റ് 8 നു (ശനി) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9.30 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം).

ഓഗസ്റ്റ് 9 നു (ഞായർ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ (കാല്‍ഗറി സമയം), രാവിലെ 9 മുതല്‍ 11 വരെ (വാന്‍കൂവര്‍ സമയം).

സണ്‍ഡേ മാറ്റിന്‍സ് ആരാധന, വിബിഎസ് സമര്‍പ്പണം, ആള്‍ട്ടര്‍ കോള്‍ & ക്ലോസിംഗ്.

വിബിഎസ് 2020-ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു താഴെക്കാണുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് നാലിനകം അയയ്ക്കുക. https://forms.gle/TYuvZTbGy81SgpXf6

വിവരങ്ങള്‍ക്ക്: സന്ദീപ് സാം അലക്‌സാണ്ടര്‍ 403 891 5194, സാംജി ജോണ്‍ 604 404 9550.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം