+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെന്നിസിൽ "കാവ്യജ്വാല' ഓഗസ്റ്റ് രണ്ടിന്

ടെന്നിസി: നാഷ്‌വിൽ സാഹിത്യവേദി (സാഹിതി) യും മലയാളം ഡോട് കോമും (malayaalam.com) സംയുക്തമായി "കാവ്യജ്വാല' എന്ന പേരിൽ ജോർജ് ഫ്ലോയ്ഡ് അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടിന് (ഞായർ) അമേ
ടെന്നിസിൽ
ടെന്നിസി: നാഷ്‌വിൽ സാഹിത്യവേദി (സാഹിതി) യും മലയാളം ഡോട് കോമും (malayaalam.com) സംയുക്തമായി "കാവ്യജ്വാല' എന്ന പേരിൽ ജോർജ് ഫ്ലോയ്ഡ് അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടിന് (ഞായർ) അമേരിക്കൻ സമയം രാവിലെ 10 നാണ് (ഇന്ത്യൻ സമയം രാത്രി 8.30ന്) പരിപാടി.

ഭരണകൂട ഭീകരതയിൽ അമേരിക്കയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിനെ അനുസ്മരിക്കുന്നതിനും കഴിഞ്ഞ കാലങ്ങളിലടക്കം അവിടെ നടന്ന പോലീസ് നരനായാട്ടിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

പ്രശസ്ത കവിയും സാഹിത്യ അക്കാദമി അംഗവുമായ ഡോ. സി. രാവുണ്ണി, കൈരളി ടിവി ചീഫ് ന്യൂസ് എഡിറ്ററും കവിയുമായ ഡോ. എൻ.പി. ചന്ദ്രശേഖരൻ, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രശസ്ത കവികളായ പ്രഫ. ഇ.എസ്. സതീശൻ, ടി.ജി. ബിന്ദു, സന്തോഷ് പാലാ, സുകുമാർ കനഡ, അനശ്വർ മാമ്പിള്ളി, രമ വടശേരി, സി.എം. രാജൻ, ജിതേന്ദ്ര കുമാർ, വരുൺ നായർ, ആഷിക പ്രദീപ് എന്നിവർ കവിയരങ്ങിൽ പങ്കെടുക്കും. സാഹിതി ചെയർമാൻ ശങ്കർ മന, വൈസ് ചെയർമാൻ ഷിബു പിള്ള, ജനറൽ കൺവീനർ അശോകൻ വട്ടക്കാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.