ഡാളസ് : മലയാള സിനിമയുടെ ചരിത്രത്തിൽ പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ
ഭരതന്റെ 22-ാം അനുസ്മരണാര്ഥം, അല ഡാളസ് ചാപ്റ്റർ " ഓര്മക്കായ് ' എന്ന പേരിൽ ഓൺലൈൻ ലൈവ് പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നിനു (ശനി) രാവിലെ 11.30 നാണ് പരിപാടി.
"ഭരതൻ ടച്ച് ' എന്ന വിശേഷണങ്ങളിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏതാനും ചലച്ചിത്രങ്ങളിൽ ഗാനരചനയും സംഗീതരചനയും കലാ സംവിധാനവും നിർവഹിച്ച അപൂർവ പ്രതിഭാസമായിരുന്നു ഭരതൻ. നിറക്കൂട്ടുകളുടെയും പുതു കാഴ്ചയുടെയും സംവേദനം സൃഷ്ടിച്ചിരുന്ന സിനിമ സംവിധായകൻ.
ഭരതൻ സിനിമകളിലെ ഗാനങ്ങളും സന്ദർഭങ്ങളും കോർത്തിണക്കിയ പരിപാടിയിൽ പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുഖ്യതിഥിയായിരിക്കും. പ്രശസ്തയായ ഗായിക ലതിക, നടനും സ്റ്റേജ് പെർഫോമറുമായ ജയരാജ് വാര്യര്‍, ഗായകന് കല്ലറ ഗോപന്, ഗായിക ഇന്ദുലേഖ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി അല ഡാളസ് (ALA Dallas) ഭാരവാഹികള്‍ അറിയിച്ചു.
വിശദാംശങ്ങള്‍ ചുവടെ:
Zoom [സൂം] - Meeting ID - 576 180 4782
URL - https://us02web.zoom.us/j/5761804782
വിവരങ്ങൾക്ക്: സുധീർ പകവത്ത്: 214 499 1197 , ജോജോ കോട്ടക്കൽ 972 904 1857
റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി