+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്.ക്യൂ.ആർ.ഇല്യാസ് ഫാസിസ്റ്റ് ഭരണ കൂടത്തിന്‍റെ കോവിഡ് കാലത്തെ മറ്റൊരു ഇര: ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റും ആക്ടിവിസ്റ്റുമായ എസ്.ക്യൂ.ആർ. ഇല്യാസിനെതിരെ വ്യാജ കേസെടുത്ത നടപടി കോവിഡ് കാലത്തുപോലും സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കാനുള്ള അവസരമാക്കുന്നതിന്‍റെ തെളിവാണെന
എസ്.ക്യൂ.ആർ.ഇല്യാസ് ഫാസിസ്റ്റ് ഭരണ കൂടത്തിന്‍റെ  കോവിഡ് കാലത്തെ മറ്റൊരു ഇര: ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്‍റും ആക്ടിവിസ്റ്റുമായ എസ്.ക്യൂ.ആർ. ഇല്യാസിനെതിരെ വ്യാജ കേസെടുത്ത നടപടി കോവിഡ് കാലത്തുപോലും സംഘപരിവാർ അവരുടെ അജണ്ട നടപ്പിലാക്കാനുള്ള അവസരമാക്കുന്നതിന്‍റെ തെളിവാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ആരോപിച്ചു.

ഇന്ത്യ മഹാരാജ്യത്ത് മനുഷ്യർ കോവിഡ് ബാധിച്ചു കാര്യമായ ചികിത്സയോ ശുശ്രൂഷയോ ലഭിക്കാതെ മരിച്ചു വീഴുമ്പോഴും ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം തങ്ങളുടെ നാഗ്പൂർ അജണ്ട നടപ്പിലാക്കാൻ മുസ് ലിം നേതൃത്വത്തെയും ആക്ടിവിസ്റ്റുകളെയും കള്ളക്കേസുകളും രാജ്യദ്രോഹ കേസുകളും ചുമത്തി തുറുങ്കിലടക്കുകയും സംഘപരിവാറിനെ എതിർക്കുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

ഓൺലൈൻ സൂം പ്രതിഷേധ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ഇ.എം. അബ്ദുല്ല, ജനറൽ സെക്രട്ടറി അലി കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ ബംഗളൂരു, സയ്യിദ് കലന്ദർ മംഗളൂരു. റഫീഖ് മംഗളൂരു, അൽ അമാൻ നാഗർ കോവിൽ, നാസർ ഖാൻ, ഹനീഫ കിഴിശേരി, ബീരാൻകുട്ടി കോയിസൻ, ഫൈസൽ മമ്പാട്, ഹംസ കരുളായി, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ