കുവൈറ്റ് സിറ്റി : രാജ്യത്ത് വ്യാഴാഴ്ച 626 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 64379 ആയി്. ഇന്നലെ വൈറസ് സ്ഥിരീകരിച്ചവരിൽ 431 പേർ കുവൈത്തികളാണ് .
കഴിഞ്ഞ ദിവസം 3811 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 502168 ആയി ഉയർന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന ഒരാൾ മരണമടഞ്ഞു. ഇതുവരെ 455 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അഹ്മദി ഗവർണറേറ്റിൽ 181 പേർ, ജഹ്റ ഗവർണറേറ്റിൽ 153 പേർ, ഫർവാനിയ ഗവർണറേറ്റിൽ 144 പേർ, ഹവല്ലി ഗവർണറേറ്റിൽ 83 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 65 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് ഇന്നലെ 863 പേരാണ് രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 57330 ആയി. 8754 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 134 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ