ബർമിംഗ്ഹാം: നന്മ തിന്മകളെ യേശുമാർഗത്തിൽ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ഫാ. ഷൈജു നടുവത്താനിയും സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമും നയിക്കുന്ന മൂന്നു ദിവസത്തെ ശുശ്രൂഷ ജൂലൈ 31 വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 2 ഞായർ വരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഓണ്‍ലൈനിൽ നടക്കും.
യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദേശങ്ങളടങ്ങിയ ക്ലാസുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു.
കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാർഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികൾക്കായി സെഹിയോൻ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ, ക്ലാസുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉൾക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു . WWW.SEHIONUK.ORG/LIVE എന്ന സെഹിയോൻ യുകെ യുടെ വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം.
പ്രീ ടീൻസ് കുട്ടികൾക്ക് ഉച്ചയ്ക്ക് 1 മുതൽ 2 വരെയും ടീൻസിന് 2 മുതൽ 3 വരെയുമാണ് ശുശ്രൂഷ. മാതാപിതാക്കൾക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയാണ് സൂം ആപ്പ് ന വഴി ശുശ്രൂഷ.
ZOOM ID 8068038532
ZOOM PW 159864
റിപ്പോർട്ട്: ബാബു ജോസഫ്
സെഹിയോനിൽ പ്രത്യേക ഓണ്‍ലൈൻ ശുശ്രൂഷ വെള്ളിയാഴ്ച മുതൽ
10:25 PM Jul 30, 2020 | Deepika.com