ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ജൂലൈ 31 വെള്ളിയാഴ്ച നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും.ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനിലാണ് നടക്കുക .
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. 89608742146 എന്ന I D നന്പറിൽ ന്ധസൂം ആപ്പ് ന്ധ വഴി നടക്കുന്ന നൈറ്റ് വിജിൽ ണണണ.WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
റിപ്പോർട്ട്: ബാബു ജോസഫ്
സെഹിയോൻ നൈറ്റ് വിജിൽ വെള്ളിയാഴ്ച
10:19 PM Jul 30, 2020 | Deepika.com