കുവൈറ്റ് സിറ്റി: കോഴിക്കോട് സ്വദേശി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. ബേപ്പൂർ സ്വദേശി ഭുവനരാജൻ കിണറ്റിൻകര (55) ആണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ്മൂലം മരിച്ച മലയാളികൾ 53 ആയി.
മിഷ്റിഫിലെ കോവിഡ് ആശുപത്രിയിൽ ഒരുമാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇരുപതു വർഷമായി കുവൈറ്റിലുള്ള ഇദ്ദേഹം സ്വകാര്യ കന്പനിയിൽ ഫോർക്ലിഫ്റ്റ് ഓപറേറ്ററായിരുന്നു. ഭാര്യ: മിനി. മകൾ: നിരഞ്ജന. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ