ഓസ്റ്റിൻ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാന്പ് അനുകൂല്യം ലഭിക്കുന്നവർക്ക് വീണ്ടും ആറുമാസത്തേക്ക് സാന്പത്തിക വിവരങ്ങളോ ഇന്റർവ്യുകളോ ഇല്ലാതെ തന്നെ പുതുക്കി നൽകുന്നതാണെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ട് പറഞ്ഞു.
ടെക്സസിലെ 1.4 മില്യണ്‍ കുടുംബാംഗങ്ങളാണ് ഓരോ ആറുമാസം കൂടുന്പോഴും ഫുഡ് സ്റ്റാന്പിനു വേണ്ടി പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2,76,000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാന്പ് കാലാവധിയാണ് അവസാനിക്കുന്നത്.
<ശാഴ െൃര=’/ിൃശ/െിമുബ2020ഷൗഹ്യ29.ഷുഴ’ മഹശഴി=’രലിലേൃ’ രഹമൈ=’രീിലേികോമഴലകിശെറല’ െ്യേഹല=’ുമററശിഴ:6ുഃ;’>
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് ഫുഡ് സ്റ്റാന്പിന് (മൂന്നാഴ്ചത്തേക്ക്) അപേക്ഷ സമർപ്പിക്കേണ്ട (പുതിയ) കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവർണർ ജൂലൈ 28 ന് നടത്തിയ പ്രസ്താവനയിൽ പറയുന്നു. ഫുഡ് സ്റ്റാന്പ് നൽകുന്നതിനാവശ്യമായ അംഗീകാരം ഫെഡറൽ ഗവണ്മെന്റിൽ നിന്നും ലഭിച്ചതായും ഗവർണർ അറിയിച്ചു. സ്കൂളുകൾ അടച്ചതിനാൽ പാവപ്പെട്ട വിദ്യാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായി ഓരോ വിദ്യാർഥിക്കും ഭക്ഷണം വാങ്ങുന്നതിന് 285 ഡോളർ വീതം നൽകുമെന്നും ഗവർണർ പറഞ്ഞു.
2.8 മില്യണ്‍ കുട്ടികൾക്ക് ഇതേ ആവശ്യത്തിനായി 790 മില്യണ്‍ ഡോളറാണ് ഇതുവരെ നൽകിയിട്ടുള്ളത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടും സാന്പത്തിക തകർച്ച അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചാൽ ഉടനെ ലഭിക്കുന്നതിനുള്ള കർമ്മപരിപാടികളും ഗവണ്മെന്റ് സ്വീകരിച്ചതായും ഗവർണർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ