+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്ടീവ് ഇന്ത്യ വെബിനാർ ജൂലൈ 26 ന്

കുട്ടികളുടെ ഇടയിൽ വർധിച്ചു വരുന്ന ആത്മഹത്യാപ്രവണതയെ എങ്ങനെ ചെറുക്കാം എന്ന വിഷയത്തെക്കുറിച്ച്, ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്ടീവ് ഇന്ത്യ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 26 നു (ഞാ‍യർ) വൈകുന്നേരം 6
ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്ടീവ് ഇന്ത്യ വെബിനാർ ജൂലൈ 26 ന്
കുട്ടികളുടെ ഇടയിൽ വർധിച്ചു വരുന്ന ആത്മഹത്യാപ്രവണതയെ എങ്ങനെ ചെറുക്കാം എന്ന വിഷയത്തെക്കുറിച്ച്, ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്ടീവ് ഇന്ത്യ വെബിനാർ സംഘടിപ്പിക്കുന്നു.

ജൂലൈ 26 നു (ഞാ‍യർ) വൈകുന്നേരം 6 മുതൽ Zoom വഴിയും യുട്യൂബ് വഴിയും ഈ വെബിനാറിൽ പങ്കെടുക്കാം. ജസ്റ്റീസ് കുര്യൻ ജോസഫ്, ഡോ. വർഗീസ് പി. പുന്നൂസ്, ഡോ. സി.ജെ. ജോൺ, ഡോ. സെബിന്‍റ് കുമാർ എന്നിവർ സംസാരിക്കും. കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഈ വെബിനാർ പങ്കെടുക്കാം.

ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാരാണ് . നാളെയുടെ വാഗ്ദാനങ്ങളാണ് . ‘പറക്കമുറ്റും’ വരെ അവരെ സംരക്ഷിച്ചു പരിപാലിക്കേണ്ടതിന്‍റെ ഉത്തരവാദിത്തം കുടുംബങ്ങളുടെയും അതിലുമുപരി സമൂഹത്തിന്റേയുമാണ്. അതുകൊണ്ടു കുട്ടികളുടെ നേർക്കുള്ള ഏതു ഭീഷണിയും സമൂലമായി നേരിടേണ്ടത് അത്യന്തം സുപ്രധാനമാണ്. ഇന്ന് നമ്മയൊക്കെ ആശങ്കപ്പെടുത്തുന്നത് കുട്ടികളിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയാണ് ഓരോ നാല്പതു (40) സെക്കൻറിലും ഓരോ ആൾ വീതം ആത്മഹത്യ ചെയ്യുന്നയുന്ന ഒരു ലോകത്തു (ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം), കുട്ടികളിലെ ആത്മഹത്യയും നമ്മൾ പ്രതീക്ഷിക്കേണ്ടിവന്നേക്കാം. 2018 ലെ NCRB കണക്കുകളും പ്രാകാരം 10159 വിദ്യാത്ഥികൾ ആ വർഷം ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ നിരക്ക് വർധിച്ചുവരികയാണ്. മഹാരാഷ്ട്ര , തമിഴ്നാട് , മധ്യപ്രദേശ് എന്നിവയാണ് ആത്മഹത്യ കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ. പതിനഞ്ചു മുതൽ ഇരുപത്തൊന്പതു വരെ (15 - 29) പ്രായക്കാരിലെ മരണകാരണങ്ങളിൽ ഏറ്റവും പ്രധാനം ആത്മഹത്യയാണ് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു യാഥാർഥ്യമാണ്.

ആത്മഹത്യയിലേക്കു നയിക്കുന്നത് ഒരു ഒറ്റപ്പെട്ട കാരണമായിരിക്കില്ല പലപ്പോഴും. കർഷകരിലെയും ഉദ്യോഗസ്ഥരിലെയും കാരണങ്ങളല്ല വിദ്യാർഥികളിൽ. പഠനത്തിനുള്ള ബുദ്ധിമുട്ടുകളാണ് കുട്ടികളെ ആത്മഹത്യയിലെക്കു നയിക്കുന്ന ഒരു പ്രധാന കാരണം. ഇതിൽത്തന്നെ കാരണങ്ങൾ കുട്ടികളുടെ, കുടുംബത്തിന്‍റെ , സമൂഹത്തിന്‍റെ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.

കുട്ടികളിലുള്ള പഠനവൈകല്യം , വിഷാദരോഗം , ഉത്കണ്ഠരോഗം , അഡിക്‌ഷനുകൾ (addiction) തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾ പെരുമാറ്റവൈകല്യങ്ങൾ എന്നിവ ആരംഭത്തിലെ കണ്ടത്തി ചികിത്സിക്കേണ്ടതാണ്. കുടുംബകലഹങ്ങൾ മൂലമുണ്ടാവുന്നു അരക്ഷിതാവസ്ത , പരീക്ഷയുടെ മാർക്കിനും ക്ളാസിലെ റാങ്കിനും നല്കുന്ന അമിതപ്രാധാന്യം , മറ്റു കുടുംബാംഗങ്ങളിൽ നിന്നും പഠിക്കുന്ന ദുശീലങ്ങൾ (പുകവലി, മദ്യപാനം, ഗാഡ്ജറ്റുകളോടുള്ള അഡിക്ഷൻ) എന്നിവ പരിഹരിക്കാൻ വീട്ടുകാരുടെ സഹകരണം കൂടിയേ തീരു. ഇതുമുപരിയായി സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യബോധവും കുട്ടികളുടെ മാനസികാവസ്ഥയെ തീർച്ചയായും സ്വാധീനിക്കുന്നുണ്ട്. പരീക്ഷയിൽ മാർക്ക് നേടാനുള്ള പരിശീലനമല്ല പ്രധാനം, മറിച്ചു പ്രതിസന്ധികളെ സധൈര്യം നേരിടാനുള്ള കഴിവും സാഹചര്യങ്ങൾക്കനുസരിച്ചു സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കാനുള്ള മനസ്ഥിതിയും മറ്റുമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പൗരന് ആവശ്യം. നമ്മുടെ കുട്ടികളെ അതിനു പ്രാപ്തരാക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമാണ് .

ഡിസ്ട്രസ് മാനേജ്‌മെന്‍റ് കളക്ടീവ് ഇന്ത്യയും ഡൽഹിയിലെ എല്ലാ മലയാളി സഘടനകളും - കേരളാ എഡ്യൂക്കേഷൻ സൊസൈറ്റി, DMA, WMF, NSS, SNDP, WMC, AIMA Janasamskriti , DIAL B4 Decide ഒന്നുചേർന്ന് നമ്മുടെ സ്വന്തം കുട്ടികൾക്കുവേണ്ടിയുള്ള ഈ വെബിനാറിൽ എല്ലാരും പങ്കുചേരുക.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്