വി ഷാൽ ഓവർകം കാന്പയിനിൽ നൃത്ത സംഗീത പരിപാടി "ധ്വനി' ജൂലൈ 26 ന്

05:44 PM Jul 25, 2020 | Deepika.com
ലണ്ടൻ: ജനപ്രീതിയാർജിച്ച കൊച്ചിൻ കലാഭവൻ ലണ്ടന്‍റെ "വി ഷാൽ ഓവർകം' കാമ്പയിനിൽ ജൂലൈ 26നു (ഞായർ) വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അരങ്ങേറുക. നൃത്തവും സംഗീതവും കോർത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നർത്തകരും ചേർന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു "ധ്വനി' എന്നാണ് പേരു നൽകിയിരിക്കുന്നത്.

യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് പരിപാടി. ന്യൂകാസിൽ നിന്നുള്ള ബ്രീസ് ജോർജ്, റെഡിങ്ങിൽ നിന്നുള്ള മഞ്ജു സുനിൽ, സ്റ്റാഫോർഡിൽ നിന്നും ദീപ്തി കുമാർ ലണ്ടനിൽ നിന്നും സ്വരൂപ് മേനോൻ തുടങ്ങിയ നർത്തകരും ലണ്ടനിൽ നിന്നുള്ള രാജേഷ് രാമൻ, ദീപക് യതീന്ദ്രദാസ് സ്വിൻഡനിൽ നിന്നുള്ള അനു ചന്ദ്ര തുടങ്ങിയ ഗായകരും ചേർന്നാണ് ഈ സംഗീത നൃത്ത ശിൽപം അവതരിപ്പിക്കുന്നത്. പ്രശസ്ത നർത്തകി പ്രിൻസസ് ഗോപിക വർമ മുഖ്യാഥിതി ആയിരിക്കും. നോട്ടിംഗ്ഹാമിൽ നിന്നുള്ള നർത്തകി ദീപാ നായരാണ് "ധ്വനി' എന്ന ഈ വ്യത്യസ്ത പരിപാടി അണിയിച്ചൊരുക്കുന്നത്.