തെരഞ്ഞെടുപ്പു വാഗ്ദാനമായി കോൺഗ്രസ് മുന്നോട്ടുവച്ചിട്ടുള്ള മിനിമം വരുമാന പദ്ധതി സമീപ ദശകങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആശയത്തിന്റെ പ്രായോഗിക രൂപമാണ്. ദാരിദ്ര്യനിർമാർജനം, സാമൂഹ്യനീതി, തൊഴിൽ എന്നിവയെല്ലാം ഉറപ്പാക്കാനാവുന്നതാണ് ഇതെന്ന് 2017-ലെ സാന്പത്തിക സർവേയിൽ ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടിരുന്നു.
സാർവത്രിക അടിസ്ഥാന വരുമാനം എന്നുള്ള ആശയം പല രൂപങ്ങളിൽ കുറേ ദശകങ്ങളായി ചർച്ചചെയ്യപ്പെട്ടുവരുന്നതാണ്. സത്യത്തിൽ ഈ ആശയത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സർ തോമസ് മൂർ 1516-ൽ ഉട്ടോപ്പിയ എന്ന ഗ്രന്ഥത്തിൽ പൗരസഞ്ചയത്തിനു കുറഞ്ഞ വരുമാനം ഉറപ്പാക്കി നൽകേണ്ടതാണെന്നു പറയുന്നുണ്ട്. 18-ാം നൂറ്റാണ്ടിൽ തോമസ് പെയ്ൻ പോലുള്ളവർ ഈ ആശയം ഉയർത്തിപ്പിടിച്ചു. 1960-കളിലും 70-കളിലും അമേരിക്കയിലും കാനഡയിലും ചിലേടങ്ങളിൽ ഇതു പരീക്ഷിച്ചു. പ്രസിഡന്റ് റിച്ചൾഡ് നിക്സൺ ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചത് യുഎസ് സെനറ്റിൽ പരാജയപ്പെട്ടു.
ഒന്നാം യുപിഎ സർക്കാർ 2006-ൽ തുടങ്ങിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതിന്റെ ഒരു പ്രാരംഭ രൂപമായിരുന്നു. ഇതേ കാലത്ത് ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ "ബോസ ഫമീലിയ' എന്ന പേരിൽ തുടങ്ങിയ പദ്ധതിയും കുടുംബങ്ങൾക്കു കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നതായിരുന്നു.
എറിക് ഫോൺ റൈറ്റ്, ഫിലിപ് വാൻ പരേയ്സ് തുടങ്ങിയവരാണ് സമീപകാലത്ത് ഇത്തരമൊന്നിനുവേണ്ടി ഏറെ എഴുതിയിരുന്ന ധനശാസ്ത്രജ്ഞർ. ഗ്രീസിന്റെ മുൻ ധനകാര്യമന്ത്രി യാന്നിസ് വാരൂഫാക്കിസും ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും ഇത്തരം പദ്ധതികളെ അനുകൂലിക്കുന്നവരാണ്.
മാർട്ടിൻ ലൂഥർ കിംഗും
വധിക്കപ്പെട്ട അമേരിക്കൻ പൗരാവകാശ പ്രവർത്തകൻ മാർട്ടിൻ ലൂഥർ കിംഗ് 1960-കളിൽത്തന്നെ ഇങ്ങനെയൊരാശയത്തെ അംഗീകരിച്ചിരുന്നു. 1968-ൽ വധിക്കപ്പെടുന്നതിന് ഏതാനും ആഴ്ച മുന്പ് പ്രസിദ്ധീകരിച്ച വെയർ ഡു വി ഗോ ഫ്രം ഹിയർ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി: ഏറ്റവും ലളിതമായ പരിഹാരമാകും ഏറ്റവും ഫലപ്രദം - ഇപ്പോൾ പരക്കെ ചർച്ചചെയ്യപ്പെടുന്ന വരുമാനം ഉറപ്പാക്കൽ പദ്ധതിവഴി ദാരിദ്ര്യം ഇല്ലാതാക്കുന്നതാണു ദാരിദ്ര്യത്തിനുള്ള പരിഹാരം.
വിപരീത ആദായനികുതി (നെഗറ്റീവ് ഇൻകം ടാക്സ്) എന്ന പേരിലാണ് അമേരിക്കയിൽ ഇതറിയപ്പെടുന്നത്. വലതുപക്ഷ ധനശാസ്ത്രജ്ഞൻ മിൽട്ടൺ ഫ്രീഡ്മാനും ഈ ആശയത്തോടു യോജിപ്പായിരുന്നു.
അദ്ദേഹം എഴുതി: വിപരീത ആദായനികുതിയുടെ മേന്മ അത് എല്ലാവരെയും ഒരേപേലെ പരിഗണിക്കുന്നു എന്നതാണ്. ആളുകൾക്കിടയിൽ വേർതിരിവ് ഉണ്ടാകുന്നില്ല.
കെനിയൻ പരീക്ഷണം
അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബും മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എംഐടി)യുംകൂടി ഗിവ് ഡയറക്ട്ലി എന്ന പേരിൽ കെനിയയിലെ രാരിയേഡ ജില്ലയിൽ നേരിട്ടു പണം നൽകുന്ന ഒരു പരീക്ഷണം നടത്തി. അതിന്റെ ഫലം ഇങ്ങനെയായിരുന്നു. നല്കുന്ന ഓരോ ആയിരം ഡോളറിലും 270 ഡോളർ സന്പാദ്യമാക്കി മാറ്റി, 430 ഡോളറിന്റെ ആസ്തി സന്പാദിച്ചു, 330 ഡോളർ മെച്ചപ്പെട്ട ഭക്ഷണത്തിന് ഉപയോഗിച്ചു. മദ്യം, പുകവലി തുടങ്ങിയവയ്ക്ക് അതിൽനിന്ന് തുക മാറ്റിയില്ല.
ഫിൻലൻഡിൽ
വിശാലമായ അടിസ്ഥാനത്തിൽ മിനിമം വരുമാന പദ്ധതി പരീക്ഷിച്ചത് 2017-19 ൽ ഫിൻലൻഡിലാണ്. 2000 പേർക്ക് നിശ്ചിത വരുമാനം ഉറപ്പുവരുത്തി. ഇതു കൂടുതൽ നല്ല തൊഴിൽ കണ്ടെത്തുന്നതിനും മറ്റും സഹായിച്ചു. കുറഞ്ഞ വരുമാനം ഉറപ്പായാൽ അതു മതിയെന്നുവച്ച് ആൾക്കാർ മടിയരാകുമെന്ന ധാരണ തിരുത്താൻ ഇതു സഹായിച്ചു.
പരീക്ഷണത്തിന്റെ ഫലം ഫിന്നിഷ് ഗവൺമെന്റ് പഠിച്ചുവരികയാണ്.
നെതർലൻഡ്സിലെ യുട്രെക്ട് നഗരത്തിൽ വ്യത്യസ്ത നിരക്കുകളിൽ വരുമാനം ഉറപ്പാക്കുന്ന പദ്ധതി പരീക്ഷിച്ചുവരികയാണ്.
ആഫ്രിക്കയിലെ നമീബിയ 2008-ൽ അടിസ്ഥാന വരുമാനപദ്ധതി നടപ്പാക്കി. പിന്നീട് തുടർന്നില്ല.
ബോസ ഫമീലിയ
ബ്രസീൽ നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് ബോസ ഫമീലിയ (കുടുംബവരുമാനം). ദരിദ്രകുടുംബങ്ങൾക്ക് നിശ്ചിത വരുമാനം ഉറപ്പാക്കാൻ സർക്കാർ പണം നൽകുന്നു. കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പുകൾ എടുക്കണമെന്നും മക്കളെ കോളജ് പഠനത്തിന് അയയ്ക്കണമെന്നുമുള്ള നിബന്ധനയോടെയാണു പണം നൽകുന്നത്. കുട്ടികൾക്ക് സ്കൂളിൽ നിശ്ചിത ഹാജർ ഇല്ലെങ്കിൽ കുടുബത്തെ പദ്ധതിയിൽനിന്നു പുറത്താക്കും.
സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ പ്രസിഡന്റ് ലുല നടപ്പാക്കിയ ഇത് അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായിരുന്നു. വ്യവസ്ഥകളോടുകൂടിയ പണകൈമാറ്റ പദ്ധതി എന്ന നിലയിൽ ഇത് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.