ദുബായ്: യുഎഇയിലെ പത്തു ലക്ഷം ഡോളറിന്റെ ഭാഗ്യക്കുറിയിൽ വീണ്ടും ഇന്ത്യൻ തിളക്കം. അജ്മാനിലെ ഇന്ത്യൻ ഹൈസ്കൂൾ പ്രിൻസിപ്പൽ മാലതി ദാസിനാണ് ഇക്കുറി സമ്മാനം. ഏകദേശം ഏകദേശം ഏഴര കോടി രൂപവരും സമ്മാനത്തുക. ഓൺലൈനിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. മാലതി ദീർഘനാളായി യുഎഇയിലാണു താമസം. സമ്മാനത്തുക നല്ലകാര്യങ്ങൾക്കു ചെലവഴിക്കുമെന്ന് അവർ പറഞ്ഞു. 1999ൽ മില്യൻ ഡോളർ ലോട്ടറി ആരംഭിച്ചശേഷം ഇന്ത്യയിൽനിന്നുള്ള 165 പേർ സമ്മാനം നേടിയിട്ടുണ്ട്.