+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലബാർ സമരം: ചരിത്രത്തിന്‍റെ ചുമരിൽ ഇടറാത്ത വരികളാൽ എഴുതിച്ചേർത്തതെന്ന് കെ.ഇ.എൻ.

ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇടറാത്ത വരികളാൽ എഴുതിച്ചേർത്ത വീരോതിഹാസമാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും മലബാർ സമരത്തിന്‍റെയുമെന്നു പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും സാഹിത്ത്യ
മലബാർ സമരം: ചരിത്രത്തിന്‍റെ ചുമരിൽ ഇടറാത്ത വരികളാൽ എഴുതിച്ചേർത്തതെന്ന് കെ.ഇ.എൻ.
ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇടറാത്ത വരികളാൽ എഴുതിച്ചേർത്ത വീരോതിഹാസമാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും മലബാർ സമരത്തിന്‍റെയുമെന്നു പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും സാഹിത്ത്യ വിമർശകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്ധ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും വാരിയൻ കുന്നനുംന്ധ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓണ്‍ലൈൻ വെബിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു കെ.ഇ.എൻ.

സാമ്രാജ്യത്വ ശക്തികൾക്കും ജന്മത്വത്തിനും സവർണമേൽക്കോയ്മക്കുമെതിരെ മലബാറിൽ നടന്ന തുല്യതയില്ലാത്ത സമരത്തെ വർഗീയ വേർതിരിവുണ്ടാക്കി ഹിന്ദു മുസ്ലിം കലാപമായി ചിത്രീകരിക്കാൻ അക്കാലം മുതൽക്കേ ചില ശക്തികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 1919 -ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്ന തരത്തിൽ രേഖപ്പെടുത്തേണ്ട ഭീകരവും നടുക്കമുളവാക്കുന്നതുമായ കൂട്ടക്കൊലയാണ് വാഗണ്‍ ട്രാജഡി എന്ന് പറയപ്പെടുന്ന വാഗണ്‍ കൂട്ടക്കൊല. എന്നാൽ മുൻ ധാരണയോടെയും വ്യക്തമായ വർഗീയ വിവേചനത്തോടെയും ചരിത്രത്തെ വളച്ചൊടിക്കാൻ മടിക്കാത്തവരാണ് ബ്രിട്ടീഷുകാരും അവരുടെ പാദസേവകരായി രാജ്യത്തിന്‍റെ ഭരണത്തിലേറിയവരും.

ബ്രിട്ടീഷ് കിരാത വാഴ്ചക്കെതിരെ പോരാടാൻ രംഗത്തിറങ്ങിയ പണ്ഡിത നേതൃത്വമായിരുന്നു ആലി മുസ്ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും. അവരോടൊപ്പം സമര രംഗത്ത് പതറാത്ത മനസോടെ ഒത്തൊരുമിച്ചു നിന്ന് സമരത്തിന് നേതൃത്വം നൽകിയ എം.പി നാരായണമേനോൻ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നന്പൂതിരിപ്പാട് തുടങ്ങി നിരവധി ഹൈന്ദവ വിശ്വസികളായ നേതാക്കളുടെയും ചരിത്രം അവിസ്മരണതീയമാണ്.

ബ്രിട്ടീഷ് അധിനിവേശ ഭൂമിയിൽ ചുരുങ്ങിയ കാലത്തേക്കെങ്കിലും മലയാള രാജ്യമെന്ന പേരിൽ ഭരണം സ്ഥാപിക്കുകയും സാധാരണ ജനങ്ങൾക്ക് നീതിപൂർവകമായ ജീവിത സാഹചര്യം ഒരുക്കുകയും ചെയ്ത വ്യക്തിയാണ് വാരിയൻകുന്നതു കുഞ്ഞഹമ്മദാജി. അഗാധമായ മാനവിക കാഴ്ചപ്പാടുള്ള ഭരണ നിപുണനായ വാരിയൻ കുന്നൻ തക്ബീർ മുഴക്കിയ ന്ധമലയാളി ചെഗുവേരന്ധ യാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ