വാഷിംഗ്ടൺ ഡിസി: മാസ്ക് ധരിക്കാത്തതു ചോദ്യംചെയ്ത വയോധികനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പോലീസിന്റെ വെടിയേറ്റു മരിച്ചു. യുഎസിലെ മിഷിഗൺ സംസ്ഥാനത്താണു സംഭവം. മാസ്ക് ധരിക്കാതെ കടയിലെത്തിയ സീൻ റൂയിസി(43)നെ ഒരു എഴുപത്തേഴുകാരൻ ശാസിച്ചു. റൂയിസ് ഇയാളെ കുത്തിയിട്ടു വാഹനത്തിൽ കടന്നുകളഞ്ഞു. പിന്നീട് പരിശോധനയുടെ ഭാഗമായി വാഹനം തടഞ്ഞ വനിതാ പോലീസിനെയും ഇയാൾ കുത്താൻ ശ്രമിച്ചു. വനിതാ പോലീസ് വെടിയുതിർത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും റൂയിസ് മരിച്ചു.
കഴിഞ്ഞയാഴ്ച യുഎസിലെ ലോസ്ആഞ്ചലസിൽ മാസ്ക് വയ്ക്കാതെവന്നയാളെ വെടിവച്ചുകൊന്ന കടയുടമയെ പോലീസ് കൊലക്കുറ്റത്തിന് അറശ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച യുഎസിലെ ലോസ്ആഞ്ചലസിൽ മാസ്ക് വയ്ക്കാതെവന്നയാളെ വെടിവച്ചുകൊന്ന കടയുടമയെ പോലീസ് കൊലക്കുറ്റത്തിന് അറശ്റ്റ് ചെയ്തിരുന്നു.