കുവൈറ്റ്: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് രജത ജൂബിലിയോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി മെറിറ്റ് ഹണ്ട് 2020 എന്ന പേരിൽ ഒരു ടാലന്റ് സർച്ച് എക്സാം ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഓണ്‍ലൈനിൽ സംഘടിപ്പിക്കും. ഓഗസ്റ്റ് 10ന് മുൻപായി രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. അഞ്ചാം ക്ലാസ് മുതൽ ഉള്ള കുട്ടികൾക്ക് https://forms.gle/PvTNQYwn5YrmEupS7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ക്ലാസ് അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് പരീക്ഷ നടത്തുക. മുപ്പതു മിനിറ്റിനുള്ളിൽ പരീക്ഷ പൂർത്തിയാക്കത്തക്ക രീതിയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സിബിഎസ്ഇ സിലബസ് അനുസരിച്ച് ഇംഗ്ലീഷ്, കണക്ക് , ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളും സമകാലീന പൊതു വിജ്ഞാനം, അതാതു പ്രായത്തിനു അനുയോജ്യമായ ലോജിക്കൽ റീസണിംഗ്, മെന്റൽ എബിലിറ്റി എന്നിവയും അടിസ്ഥാനമാക്കിയ നാൽപതു ചോദ്യങ്ങളുണ്ടാവുക.
പരീക്ഷയുടെ അവസാനം ഗ്രേഡ് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാനാവും. തൊണ്ണൂറു ശതമാനത്തിൽ ഏറെ മാർക്ക് ലഭിക്കുന്നവർക്ക് മെറിറ്റ് എക്സലൻസ് സർട്ടിഫിക്കറ്റുകളും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന പത്ത് കുട്ടികൾക്കുള്ള ’ഹോണേഴ്സ് ഓഫ് മെറിറ്റ് ഹണ്ട്’ സർട്ടിഫിക്കറ്റുകളും ’സ്റ്റാർ ഹോണർ ഓഫ് മെറിറ്റ് ഹണ്ട്’ എന്ന സ്ഥാനത്തേക്ക് പ്രത്യേക അഭിമുഖത്തിലൂടെ കണ്ടെത്തുന്ന കുട്ടികൾക്കുള്ള കാഷ് അവാർഡും ഫലകവും രജത ജൂബിലി സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി ആന്റണി മനോജ് (69922280) ജോണി എബ്രഹാം (99831902) സന്ദീപ് തോമസ് (66060385), അനു ജോസഫ് (66641859), എബി തോമസ് (66306694), സാലു പീറ്റർ (60063764) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ