ലണ്ടൻ: ഇന്ത്യൻവംശജനായ പ്രമുഖ മാധ്യമപ്രവർത്തകൻ കൈലാഷ് ബുദ്വാർ (88) യുകെയിൽ കോവിഡ് കോവിഡ് ബാധിച്ച് മരിച്ചു. ബിബിസി വേൾഡ് സർവീസിന്റെ ഹിന്ദിവിഭാഗത്തിന്റെ മുൻ മേധാവിയാണ് അദ്ദേഹം. ഇന്ത്യൻ ജേണലിസ്റ്റസ് അസോസിയേഷനിലെ മുതിർന്ന അംഗങ്ങളിലൊരാളുമായിരുന്നു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണിലെ മാധ്യമ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. റേഡിയോയിലെയും ടെലിവിഷനിലെയും സ്ഥിരം കമന്േററ്ററായിരുന്ന കൈലേഷ് ഓൾ ഇന്ത്യ റേഡിയോ, നാഷണൽ റേഡിയോ നെറ്റ്വർക്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇന്ത്യൻ മാധ്യമ പ്രവർത്തകൻ യുകെയിൽ കോവിഡ് ബാധിച്ചു മരിച്ചു
11:10 PM Jul 15, 2020 | Deepika.com