ടൊറോന്റോ: നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമായുടെ വരും വർഷത്തെ കണ്വൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന കനേഡിയൻ മലയാളികളുടെ ശക്തമായ ആവശ്യത്തെ മുൻനിറുത്തി ഡോ. തോമസ് തോമസിനെ ഫോമാ 2020-22 പ്രസിഡന്റ് സ്ഥാനത്തേക്ക് കനേഡിയൻ മലയാളികൾ ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു.
കനേഡിയൻ മലയാളി അസോസിയേഷൻ സെക്രട്ടറി ജിജോ പീറ്ററാണ് നാമനിർദ്ദേശം ചെയ്തത്. ടൊറോന്േറാ മലയാളി സമാജം പ്രസിഡന്റ് സാബു കാട്ടുകുടിയിൽ പിന്താങ്ങി.
കാനഡയുൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ നിർത്താൻ പ്രാദേശികമായി തുല്യനീതി പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ വിസ്തീർണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയിൽ ഒരു കണ്വൻഷൻ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയൻ മലയാളികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കണ്വൻഷനുകൾ കാനഡയിൽ നടത്തിയത് തങ്ങളുടെ ആവശ്യത്തിന് പിൻബലമേകുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്േറാ കണ്വെൻഷൻ നടത്തിയ അന്നത്തെ പ്രസിഡണ്ടായ ഡോ. തോമസ് തോമസിനെ ഫോമാ പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ഫോമാ കണ്വൻഷൻ ഏറ്റെടുത്ത് നടത്താനുമായി കനേഡിയൻ മലയാളികൾ തീരുമാനിച്ചത്.
കനേഡിയൻ കാത്തലിക് സ്കൂൾ ട്രസ്റ്റീസ് അസോസിയേഷൻ (സിസിഎസ്ടിഎ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടർ, ഒന്റാരിയോ കാത്തലിക് സ്കൂൾ ട്രസ്റ്റീസ് അസോസിയേഷൻ (ഒസിഎസ്ടി എ) റീജിയണൽ ഡയറക്ടർ, ഡെഫറിൻ -പീൽ കാത്തോലിക് ഡിസ്ട്രിക്ട് സ്കൂൾ ബോർഡ് വൈസ്-ചെയർ തുടങ്ങിയ ഒട്ടേറെ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ഡോ. തോമസിന് കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുവാനും ഫോമായേ രാജ്യാന്തര തലത്തിലേക്ക് കൈപിടിച്ച് നയിക്കാനുമാവും.
കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, മുൻ ഫൊക്കാന പ്രസിഡന്റ്, കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി നിലകളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന തോമസ്, ഫോമായുടെ അമരത്തേക്ക് വന്നാൽ ഫോമായുടെ വളർച്ച അസൂയാവഹമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
തോമസുമായി ബന്ധപ്പെടുവാൻ ഇ-മെയിൽ :tomktom@hotmail.com അല്ലെങ്കിൽ 416.845.8225 വിളിക്കുക
റിപ്പോർട്ട്: ജെയ്സണ് മാത്യു