കുവൈത്ത് സിറ്റി: രാജ്യത്ത് 666 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 56174 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 421 പേർ കുവൈത്തികളും 245 പേർ വിദേശികളുമാണ്.
കഴിഞ്ഞ ദിവസം 3,721 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 441143 ആയി ഉയർന്നു. കോവിഡ് ചികിൽസയിലായിരുന്ന മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 396 ആയി. സാദ് അൽ അബ്ദുള്ള 32 പേർ, ഖർവാൻ 23 പേർ, ഒയ്യൂൻ 22 പേർ, സബാഹിയ 21 പേർ, ഫഹാഹീൽ 21 പേർ, അബാസിയ 19 പേർ എന്നിങ്ങനെയാണ് താമസ സ്ഥലങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 805 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 46161 ആയി. 9617 പേരാണ് ചികിൽസയിൽ കഴിയുന്നത്. 156 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ