മസ്കറ്റ്: കാത്തലിക് കോണ്‍ഗ്രസ് യുഎഇയുടെയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാർട്ടേർഡ് വിമാനങ്ങൾ ദുബായിൽ നിന്നു പുറപ്പെട്ട് നെടുന്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി.
കോവിഡ് വ്യാപനത്തിനിടയിലും സ്തുത്യർഹ സേവനം ചെയ്യുന്ന നഴ്സുമാർ, അവരുടെ കുടുംബാംഗങ്ങൾ, വിസിറ്റ് വിസയിൽ ജോലിയന്വേഷിച്ചു വന്നു മടങ്ങിപ്പോകാൻ കഴിയാതെ മാസങ്ങളായി ദുരിതത്തിലായിരുന്നവർ, ജോലി നഷ്ട്ടപ്പെട്ടതിനാൽ സാന്പത്തികപ്രതിസന്ധിയിലായവർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് സൗജന്യ വിമാന ടിക്കറ്റുകളും മറ്റുള്ള എല്ലാ യാത്രക്കാർക്കും വന്ദേ ഭാരത് വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനും കാത്തലിക് കോണ്‍ഗ്രസിനു സാധിച്ചു.
വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യായിലെ എല്ലാ ഇടവകകളിൽനിന്നുമുള്ളവർക്കും നാനാജാതി മതസ്ഥർക്കും ഈ ചാർട്ടേർഡ് വിമാനത്തിൽ യാത്രചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധിഘട്ടത്തിൽ നാട്ടിലെത്താനാവാതെ ദുരിതത്തിലായിരിക്കുന്ന പ്രവാസികൾക്ക് ഒരുകൈത്താങ്ങാവാൻ സാധിച്ചതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്ന് കാത്തലിക് കോണ്‍ഗ്രസ് യുഎഇയുടെ പ്രസിഡന്റ് ബെന്നി പുളിക്കേക്കര പറഞ്ഞു.
റിപ്പോർട്ട്: ജോ കാവാലം