ദമാം: വന്ദേ ഭാരത് മിഷൻ പുതിയ യാത്രാ പട്ടികയിൽ നിന്നും റിയാദിനെ പൂർണമായും ഒഴിവാക്കിയത് റിയാദിൽ പ്രവാസികളെയാകെ വലച്ചിരിക്കുന്പോഴാണ് റിയാദിൽ നിന്നും ദമാം വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അൽഖോബാറിൽ നിന്നും ടിക്കറ്റ് എടുക്കണമെന്ന നിബന്ധന ഇന്ത്യൻ എംബസി മുന്നോട്ടു വച്ചിരിക്കുന്നത്.
സീറ്റ് ലഭ്യമാകുമെന്ന് യാതൊരു ഉറപ്പുമില്ലാതെ അൽഖോബാറിൽ പോയി ടിക്കറ്റെടുക്കുക ബുദ്ധിമുട്ടിക്കുന്നതാണെന്നാണ് റിയാദിലെ പ്രവാസികളുടെ പരാതി. ഒന്നുകിൽ രണ്ടുതവണ ദീർഘദൂരം യാത്ര ചെയ്യേണ്ടിവരും, അല്ലെങ്കിൽ ടിക്കറ്റെടുത്തശേഷം യാത്രാദിവസം വരെ അവിടെ താമസിക്കേണ്ടി വരും. രണ്ടും യാത്രക്കാരെ അത്യധികം ബുദ്ധിമുട്ടിക്കുന്നതാണ്. അത്രദൂരം യാത്ര ചെയ്തശേഷം ചിലപ്പോൾ ടിക്കറ്റ് ലഭിക്കാതെ മടങ്ങി വരേണ്ടിയും വരും. ഇതിനു താൽക്കാലിക പരിഹാരമായി റിയാദിലെ എയർ ഇന്ത്യ ഓഫിസിൽ നിന്നുകൂടി ദമാം യാത്രക്കാർക്കും ടിക്കറ്റ് ഇഷ്യൂ ചെയ്യാൻ അവസരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നവോദയ അംബാസഡർക്ക് നിവേദനം അയച്ചു.
റിയാദിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ ചാർട്ട് ചെയ്യാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും നവോദയ നിവേദനത്തിൽ അഭ്യർഥിച്ചു.
റിപ്പോർട്ട്: കുമിൾ സുധീർ