റിയാദ്: കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വയനാട് സ്വദേശി മുഹമ്മദ് റമീസ് സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. റിയാദിലെ ഷിഫയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
കൊവിഡ് പ്രതിസന്ധിമൂലം മാസങ്ങളോളമായി ജോലി ഇല്ലാത്തതിനെ തുടർന്നു നാട്ടിലേക്ക് തിരിച്ചു പോകാൻ സ്പോണ്സർ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കഫീലിന്റെ വാഹനം സ്വന്തം ആവശ്യത്തിനായി കടയിൽ കൊണ്ടു പോകുന്പോൾ അപകടത്തിൽപ്പെടുകയും വാഹനം നന്നാക്കുവാൻ 10,000 റിയാൽ കഫീലിന് ചിലവാകുകയും ചെയ്തിരുന്നു. ജോലി ഇല്ലാത്ത അവസ്ഥയിൽ കഫീലിന് അധിക ബാധ്യത വരുത്തുകയും ചെയ്തതു കാരണം അടിയന്തിരമായി നാട്ടിലേക്ക് മടങ്ങാൻ കഫീൽ നിർബന്ധിച്ചതോടെ റമീസ് പ്രതിസന്ധിയിൽ ആവുകയായിരുന്നു.
ഇതിനിടെയാണ് കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങി നാടാണയാൻ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം പദ്ധതിയായ ’നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ്’ എന്ന പോസ്റ്റർ ശ്രദ്ധയിൽ പെട്ടത്. സുഹൃത്തായ സോഷ്യൽ ഫോറം പ്രവർത്തകൻ ഷെമീർ കൊല്ലം മുഖേന റിയാദിലെ സോഷ്യൽ ഫോറം നേത്യത്വത്തെ സമീപിക്കുകയും സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശേരി, വെൽഫയർ കോർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം, ഷിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വേങ്ങൂർ എന്നിവർ ഇടപെട്ട് വിമാന ടിക്കറ്റ് നൽകുകയും ചെയ്തു. ജൂലൈ 11ന് റിയാദ്- കോഴിക്കോട് ചാർട്ടേഡ് വിമാനത്തിൽ റമീസ് നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയ മുഹമ്മദ് റമീസ് സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ