കുവൈറ്റ് സിറ്റി: കുവൈറ്റിൽ തിങ്കളാഴ്ച 614 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 55508 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 378 പേർ കുവൈത്തികളും 236 പേർ വിദേശികളുമാണ്.
കഴിഞ്ഞ ദിവസം 4086 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 437422 ആയി ഉയർന്നു. കോവിഡ് ചികിൽസയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 393 ആയി.
അഹമ്മദി ഗവർണറേറ്റിൽ 171 പേർ, ജഹ്റ ഗവർണറേറ്റിൽ 145 പേർ, ഫർവാനിയ ഗവർണറേറ്റിൽ 134 പേർ, ഹവല്ലി ഗവർണറേറ്റിൽ 95 പേർ, ക്യാപിറ്റൽ ഗവർണറേറ്റിൽ 69 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 746 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 45356 ആയി. 9759 പേരാണ് ചികിൽസയിൽ കഴിയുന്നത്. 148 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ