കുവൈറ്റ് സിറ്റി: വിവിധ ഇടപാടുകൾ നടത്തുന്നതിനുള്ള സായാഹ്ന ഷിഫ്റ്റ് തിങ്കൾ മുതൽ ആരംഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) അറിയിച്ചു. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ചു വരെ ആയിരിക്കും പ്രവർത്തന സമയം. വൈകിട്ടുള്ള അപ്പോയിന്റ്മെന്റ് ബുക്കിംഗ് ആരംഭിച്ചതായി പാസി അറിയിച്ചു.
സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു. നേരത്തെ സിവിൽ ഐഡി കാർഡുകൾ ബന്ധപ്പെട്ടവരുടെ താമസ സ്ഥലത്ത് എത്തിക്കുന്ന സംവിധാനം ഒരുക്കാൻ പ്രത്യേക കന്പനിയെ ചുമതലപ്പെടുത്തിയതായും രണ്ട് ദീനാറിന് വീട്ടിൽ എത്തിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ 80000ത്തോളം സിവിൽ ഐഡി കാർഡുകളാണ് ഉപഭോതാക്കൾക്ക് നൽകാനുള്ളത്. കോവിഡ് കാലമായതിനാൽ നിയന്ത്രിതമായി മാത്രമേ സന്ദർശകരെ അനുവദിക്കുന്നുള്ളു.
റിപ്പോർട്ട്: സലിം കോട്ടയിൽ