കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (എഡിഎകെ) കഴിഞ്ഞ കുറെ നാളുകളായിനടത്തി വരുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടച്ചയായി, ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ദേവികുളങ്ങര പഞ്ചയത്തിൽ 1, 15 വാർഡുകളിൽ പഠനത്തിൽ മികവു പുലർത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്കാണ് ടെലിവിഷനുകൾ കൈമാറിയത്.
മുനന്പേൽ ബാബുവിന്റെ അധ്യക്ഷതയിൽ കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇ. ശ്രീദേവി വിതരണോദ്ഘാടനം ചെയ്തു. മങ്ങാട്ട് രാജേന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെന്പർ അരിതാ ബാബു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെന്പർ ബിജു ഡേവിഡ്, അഖിൽ വേണാട്ടുശേരിൽ എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ