ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക് ഡൗണിനുശേഷം ആദ്യമായി പൊതുജന സാന്നിധ്യത്തിൽ ജൂലൈ 12 ഞായറാഴ്ച രാവിലെ 9ന് വി. കുർബാന അർപ്പിക്കപ്പെട്ടു. വികാരി റവ. ഫാ. അബ്രാഹം ചെന്പോട്ടിക്കൽ ദിവ്യബലി അർപ്പിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗവണ്മെന്റും ഫരീദാബാദ്-ഡൽഹി രൂപതയും നൽകിയ നിർദ്ദേശങ്ങളനുസരിച്ച് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചാണ് വിശുദ്ധ കുർബാന നടത്തിയത്. ആദ്യമായി പേരുകൾ നൽകിയ 20 പേർക്കാണ് വി. കുർബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. രോഗികൾ, ശിശുക്കൾ അതുപോലെ മുതിർന്ന പൗര·ാർ എന്നിവരെയെല്ലാം ഒഴിവാക്കി ആളുകൾ തമ്മിൽ ആവശ്യമായ സാമൂഹികാകലം പാലിച്ചാണ് വി. കുർബാന അർപ്പിച്ചത്. എല്ലാവർക്കും ചടങ്ങുകളിൽ സംബന്ധിക്കാനായി ഐജഐഫ്.സി.പാലം എന്ന യുടനബ് ചാനൽ വഴി തൽസമയ സംപ്രേഷണവും നടത്തപ്പെട്ടു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്