+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് കെഎംസിസിയുടെ പത്താമത് ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി

കുവൈറ്റ് സിറ്റി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെഎംസിസിയുടെ കുവൈത്ത് എയർവേയ്സ് ചാർട്ടേഡ് വിമാനം ശനിയാഴ്ച്ച തിരുവന്തപുരത്തെത്തി. ഇതോടെ കുവൈത്ത
കുവൈറ്റ് കെഎംസിസിയുടെ പത്താമത് ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി
കുവൈറ്റ് സിറ്റി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെഎംസിസിയുടെ കുവൈത്ത് എയർവേയ്സ് ചാർട്ടേഡ് വിമാനം ശനിയാഴ്ച്ച തിരുവന്തപുരത്തെത്തി. ഇതോടെ കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്തയക്കുന്ന വിമാനങ്ങളുടെ എണ്ണം പത്തായി . ശനിയാഴ്ച്ച രാവിലെ 11.30ന് 195 യാത്രക്കാരുമായാണ് കുവൈറ്റിൽ നിന്നും യാത്ര തിരിച്ചത്. കുവൈറ്റ് കെ എം സി സി നേതൃത്വത്തിൽ ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷുഐബ് ധർമ്മടം , പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം ( ആർട്സ് വിംഗ് ജനറൽ കൺവീനർ ) ഇല്യാസ് വെന്നിയൂർ (ഐ. ടി.വിംഗ് ജനറൽ കൺവീനർ), അജ്മൽ വേങ്ങര ( ഹെൽപ്പ് ഡെസ്ക് ജനറൽ കൺവീനർ ) , സലിം നിലമ്പൂർ (ഹെൽപ്പ് ഡെസ്ക് കൺവീനർ) എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രാവൽ മാർട്ട് പ്രതിനിധികളായ നജീബ്, പ്രീത, രജനി എന്നിവരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. കുവൈത്തിനോടും കുവൈത്ത് അമീറി നോടുമുള്ള കടപ്പാട് കുവൈത്ത് കെഎംസിസി പ്രത്യേകം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ