+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിൽ മുകളിൽ

ഡാളസ്: ഡാളസ് കൗണ്ടിയില്‍ എട്ടുദിവസമായി ദിവസം തോറും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ജൂലൈ 10 നു മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ് കേസുകളും ഒൻപതു മരണവും സംഭവിച്ചതായി ഹെൽ
ഡാളസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിൽ മുകളിൽ
ഡാളസ്: ഡാളസ് കൗണ്ടിയില്‍ എട്ടുദിവസമായി ദിവസം തോറും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്. ജൂലൈ 10 നു മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ് കേസുകളും ഒൻപതു മരണവും സംഭവിച്ചതായി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുയാഗ് കൗണ്ടി കമ്മീഷണര്‍മാരെ അറിയിച്ചു. ഇതോടെ ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,525 ആയി ഉയർന്നു. 445 മരണവും സംഭവിച്ചതായി കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

കൊറോണ വൈറസിന്‍റെ വ്യാപനം വർധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ലെന്ന് ഡോ. ഫിലിപ് പറഞ്ഞു.രോഗം സ്ഥിരീകരിച്ചവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനം തോറും വർധിച്ചുവരുന്നു. ടെക്സസ് സംസ്ഥാനത്ത് സിഡിസിയുെടെ കണക്കനുസരിച്ച് ജൂലൈ 10 വരെ 230346 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.‌

അമേരിക്കയില്‍ ആകെ 3,10,6931 പോസിറ്റീവ് കോവിഡ് കേസുകളും 1,32,855 മരണവും ജൂലൈ 10 വരെ സംഭവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ ആദ്യ നാളുകളില്‍ ഏറ്റവും ദുരിതമായി ബാധിച്ച ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ