+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോളിറ്റ് ബ്യൂറോ അംഗത്തിനും ഉദ്യോഗസ്ഥര്‍ക്കും അമേരിക്കൻ ഉപരോധം, തിരിച്ചടിക്കുമെന്ന് ചൈന

വാഷിംഗ്‌ടൺ : ചൈനീസ് പോളിറ്റ് ബ്യൂറോ അംഗം ചെന്‍ ക്വാങ്കുവോയ്ക്കും മറ്റു മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ ശക്തമായി തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി ചൈനീസ് വിദേ
പോളിറ്റ് ബ്യൂറോ അംഗത്തിനും ഉദ്യോഗസ്ഥര്‍ക്കും അമേരിക്കൻ ഉപരോധം,  തിരിച്ചടിക്കുമെന്ന് ചൈന
വാഷിംഗ്‌ടൺ : ചൈനീസ് പോളിറ്റ് ബ്യൂറോ അംഗം ചെന്‍ ക്വാങ്കുവോയ്ക്കും മറ്റു മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനെ ശക്തമായി തിരിച്ചടിക്കുമെന്ന പ്രസ്താവനയുമായി ചൈനീസ് വിദേശകാര്യ വക്താവ് സാഹൊ ലിജിയൻ രംഗത്തുവന്നു.

മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ചൈനീസ് നേതാക്കൾക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത് . ഇതിനു പിന്നാലെയാണ് അമേരിക്കയ്‌ക്കെതിരെ ചൈന രംഗത്തെത്തിയത്

ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലേക്ക് അമേരിക്ക അനാവശ്യമായി തലയിടുകയാണെന്നാണ് ചൈനയുടെ വാദം. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അമേരിക്കയുടെ തെറ്റായ നടപടിക്കെതിരെ മറുപടി ഉണ്ടാകുമെന്നും ചൈന പ്രതികരിച്ചു.

സിന്‍ജിയാങ് മേഖലയിലെ ഉയിഗര്‍ വിഭാഗത്തിനും മറ്റു തുര്‍ക്കിക് മുസ് ലിങ്ങള്‍ക്കുമെതിരെ അടിച്ചമര്‍ത്തല്‍ നടത്തിയെയെന്നതും ചെന്നീസ് നേതാക്കൾക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത് .

സിന്‍ജിയാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മോശമായി പെരുമാറുന്ന യുഎസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചു.

ഈ ഉദ്യോഗസ്ഥര്‍ക്ക് വീസ വിലക്ക് ഉള്‍പ്പെടെയുള്ള നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി ഭീഷണി വന്നിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ