+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

328 യാത്രക്കാരുമായി കല കുവൈറ്റിന്‍റെ അഞ്ചാമത്തെ ചാർട്ടേഡ് വിമാനം കണ്ണൂരിലേക്ക് പറന്നു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്ത അഞ്ചാമത്തെ വിമാനം കുവൈത്തിൽ നിന്നും ഇന്ന് (10 /07 /2020) വൈകുന്നേരം 4:40നു കണ്ണൂരിലേക്ക് പുറപ്പെട്ടു. 322 പേരും 06 കൈക്
328   യാത്രക്കാരുമായി കല കുവൈറ്റിന്‍റെ അഞ്ചാമത്തെ  ചാർട്ടേഡ് വിമാനം കണ്ണൂരിലേക്ക് പറന്നു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്ത അഞ്ചാമത്തെ വിമാനം കുവൈത്തിൽ നിന്നും ഇന്ന് (10 /07 /2020) വൈകുന്നേരം 4:40നു കണ്ണൂരിലേക്ക് പുറപ്പെട്ടു. 322 പേരും 06 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 328 യാത്രക്കാരാണ് അഞ്ചാമത്തെ വിമാനത്തിൽ ഇന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്.

സംസ്ഥാന സർക്കാർ നിഷ്ക്കർഷിച്ച പ്രകാരം മുഴുവൻ യാത്രക്കാർക്കും കല കുവൈറ്റ് PPE കിറ്റ് സൗജന്യമായി നൽകി, ഇതോടെ കല ചാർട്ട് ചെയ്‌ത അഞ്ച് വിമാനങ്ങളിലായി ഇതുവരെ 1638 പേർ നാട്ടിലേക്ക് പോയിട്ടുണ്ട്‌. യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു.

ചാർട്ടേഡ് വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച കുവൈറ്റ് എയർവേസ് അധികൃതർ , ഇന്ത്യൻ എംബസ്സി ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും പ്രവാസി സമൂഹത്തിനു ഗുണകരമാകുന്ന ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ