+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂത്ത് ലീഗ് നേതാക്കൾക്കെതിരെയുള്ള പോലീസ് നരനായാട്ട്: കുവൈത്ത് കെഎംസിസി പ്രതിഷേധിച്ചു

കുവൈറ്റ് സിറ്റി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനുനേരെ നടന്ന പോലീസ് നരനായാട്ടില്‍ കുവൈത്ത് കെഎംസിസി സംസ
യൂത്ത് ലീഗ് നേതാക്കൾക്കെതിരെയുള്ള പോലീസ് നരനായാട്ട്: കുവൈത്ത് കെഎംസിസി പ്രതിഷേധിച്ചു
കുവൈറ്റ് സിറ്റി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനുനേരെ നടന്ന പോലീസ് നരനായാട്ടില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു.

ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പിണറായി സർക്കാറിന്റെ ഭാവമെങ്കിൽ സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം. കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും സംയുക്ത പ്രസ്താവനയിൽ സർക്കാറിനെ ഓർമിപ്പിച്ചു.

യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധക്കാർക്കെതിരെ ഗ്രനേഡ് പ്രയോഗം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കുവൈത്ത് കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ