+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രൂക് ലിൻ കത്തോലിക്ക രൂപത ആറു സ്കൂളുകൾ അടച്ചു പൂട്ടുന്നു

ന്യൂയോർക്ക്: കൊറോണ മഹാമാരിയെ തുടർന്നു സാമ്പത്തിക തകർച്ച നേരിടുന്ന ബ്രൂക് ലിൻ കത്തോലിക്കാ രൂപതയിലെ ആറു എലിമെന്‍ററി സ്കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നു. സാമ്പത്തിക തകർച്ചയും വിദ്യാർഥികളുടെ അപര്യാപ്തയു
ബ്രൂക് ലിൻ കത്തോലിക്ക രൂപത ആറു സ്കൂളുകൾ അടച്ചു പൂട്ടുന്നു
ന്യൂയോർക്ക്: കൊറോണ മഹാമാരിയെ തുടർന്നു സാമ്പത്തിക തകർച്ച നേരിടുന്ന ബ്രൂക് ലിൻ കത്തോലിക്കാ രൂപതയിലെ ആറു എലിമെന്‍ററി സ്കൂളുകൾ സ്ഥിരമായി അടച്ചുപൂട്ടുന്നു. സാമ്പത്തിക തകർച്ചയും വിദ്യാർഥികളുടെ അപര്യാപ്തയുമാണ് സ്കൂളുകൾ പൂട്ടുന്നതിനു കാരണമെന്ന് ജൂലൈ 9 നു പുറത്തിറക്കിയ രൂപതയുടെ അറിയിപ്പിൽ പറയുന്നു.

വില്യംസ് ബെർഗ് ക്യൂൻസ് ഓഫ് റോസ്‌മേരി, ക്രൗൺ ഹൈറ്റ്സിലെ സെന്‍റ് ഗ്രിഗോറി ദ ഗ്രേറ്റ്, സൗത്ത് ഓസോൺ പാർക്കിലെ ഔവർ ലേഡീസ് കാത്തലിക് അക്കാഡമി, ഹൊവാർഡ് ബീച്ചിലെ അവർ ലേഡി ഓഫ് ഗ്രേസ്, വൈറ്റ് സ്റ്റോണിലെ ഹോളി ട്രിനിറ്റി കാത്തലിക് അക്കാഡമി, സെന്‍റ് മെൽസ് കാത്തലിക് അക്കാഡമി എന്നിവയാണ് ഓഗസ്റ്റ് 31 നു സ്ഥിരമായി അടച്ചുപൂട്ടുന്ന സ്കൂളുകൾ.

"കത്തോലിക്കാ സമൂഹത്തിന് വളരെ ദുഃഖകരമായ ഒരു വാർത്തയാണിത്. പക്ഷേ ഈ സാഹചര്യത്തിൽ ഇത് അനിവാര്യമാണ് '- സ്കൂൾ സൂപ്രണ്ട് തോമസ് ചാഡ്സ്റ്റക്ക് പറഞ്ഞു. ഓരോ സ്കൂളിന്‍റേയും സാമ്പത്തിക സ്ഥിതി വ്യക്തമായി പരിശോധിച്ചതിനു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ അടച്ചുപൂട്ടുന്ന കാത്തലിക് സ്കൂളുകളുടെ എണ്ണം വർധിച്ചുവരുന്നു. ന്യൂയോർക്ക് രൂപതയിലെ 20 സ്കൂളുകൾ ഇതിനകം അടച്ചുപൂട്ടിയിരുന്നു.ന്യൂയോർക്കിൽ നൂറുകണക്കിന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്കൂളുകളും നഷ്ടപ്പെടുന്നുവെന്നത് വേദനാജനകമാണ്.സ്കൂളുകൾ അടയ്ക്കുമ്പോൾ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ അധ്യാപകരും സ്റ്റാഫാംഗങ്ങളും തയാറാണെന്ന് രൂപത അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ