+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവദർശനം ഉപന്യാസ മത്സരം വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: അഹമ്മദി സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്‍റെ മുഖപത്രമായ "യുവദർശനം" ത്രൈമാസികയുടെ പത്താം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മേഖല അടിസ്ഥാനത്തിൽ നടത
യുവദർശനം  ഉപന്യാസ മത്സരം വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: അഹമ്മദി സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്‍റെ മുഖപത്രമായ "യുവദർശനം" ത്രൈമാസികയുടെ പത്താം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മേഖല അടിസ്ഥാനത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

കുവൈറ്റ് സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സാജു സ്റ്റീഫൻ ഒന്നാം സ്ഥാനം നേടിയപ്പോൾ മസ്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയെ പ്രതിനിധീകരിച്ച് സാജൻ പൂക്കുടിയിൽ സാബു രണ്ടാം സ്ഥാനവും ജിദ്ദ സെന്‍റ് ഗ്രിഗോറിയോസ് ജോസ് ഇടവകയിൽ നിന്നുള്ള സുശീല കോരുത് മൂന്നാം സ്ഥാനവും നേടി.

പൂർണമായും ഓൺലൈൻ രീതിയിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. "ആധുനിക യുഗത്തിൽ സത്യ കുമ്പസാരത്തിന്‍റെ പ്രസക്തി" എന്നതായിരുന്നു മത്സര വിഷയം. വിജയികൾക്ക് പ്രശസ്തി ഫലകവും സമ്മാനത്തുകയും ലഭിക്കും. വികാരി ഫാ. അനിൽ വർഗീസും 'യുവദർശനം' അസോസിയേറ്റ് എഡിറ്റർ ബിബിൻ കുറ്റിക്കണ്ടത്തിലും മത്സരത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ