+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒന്പതാമത് കുവൈത്ത് കെഎംസിസിയുടെ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി

കുവൈറ്റ് സിറ്റി: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെഎംസിസിയുടെ ഒന്പതാമത് ചാർട്ടേഡ് വിമാനം കുവൈത്ത് എയർവേയ്സിന്‍റെ ബോയിംഗ് 777 കൊച്ചിയിലെത്തി.

322 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ കുവൈറ്റിൽ നിന്നും ഏറ്റവും കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്ത സംഘടന എന്ന ഖ്യാതി കുവൈത്ത് കെഎംസിസിക്ക് സ്വന്തമായി.

സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസുവിന്‍റെ നേതൃത്വത്തിൽ ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചാണ് ഇതിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, തിരുവനനതപുരം ചാർട്ടേർഡ് ഫ്ലൈറ്റ് കോർഡിനേറ്റർ സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു, വൈസ് പ്രസിഡന്‍റുമാരായ അസ് ലം കുറ്റിക്കാട്ടൂർ ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫാസിൽ കൊല്ലം, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് പി.കെ., ഐ ടി വിംഗ് കൺവീനർ സൈതലവി ഒറ്റപ്പാലം, ഹെൽപ്പ് ഡസ്ക്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, പ്രവർത്തക സമിതിയംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഷാഫി കൊല്ലം, ഫുആദ് സുലൈമാൻ, സുഹൈബ് കണ്ണൂർ, സലീം നിലമ്പൂർ, ആഷിദ് മുണ്ടോത്ത്, കബീർ മൂസാജിപ്പടി എന്നിവർ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ