+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസ് ജി‌ഒ‌പി കൺവൻഷൻ ജൂലൈ 16 ന്; കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടി: മേയർ

ഹൂസ്റ്റൺ: കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജി‌ഒ‌പി (റിപ്പബ്ലിക്കൻ കൺവൻഷൻ) കൺവൻഷൻ നടത്താൻ അനുവദിക്കുകയില്ലെന്നു മേയർ സിൽ‌വെസ്റ്റർ ടർണർ. നിയമങ്ങളെല്ലാം കർശനമായി പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷി
ടെക്സസ് ജി‌ഒ‌പി കൺവൻഷൻ ജൂലൈ 16 ന്; കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടി: മേയർ
ഹൂസ്റ്റൺ: കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജി‌ഒ‌പി (റിപ്പബ്ലിക്കൻ കൺവൻഷൻ) കൺവൻഷൻ നടത്താൻ അനുവദിക്കുകയില്ലെന്നു മേയർ സിൽ‌വെസ്റ്റർ ടർണർ.

നിയമങ്ങളെല്ലാം കർശനമായി പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കൺവൻഷനുമായി മുന്നോട്ട് പോകണമെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മോണിറ്ററിംഗ് മുഴുവൻ സമയവും കൺവൻഷനിൽ ഉണ്ടായിരിക്കും. നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ, കൺവൻഷൻ ഉടൻ അവസാനിപ്പിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അധികാരമുണ്ടായിരിക്കുമെന്നും - മേയർ ടർണർ കൂട്ടിചേർത്തു.

അതേസമയം മേയറുടെ പ്രസ്താവനക്ക് മറുപടിയായി റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ജെയിംസ് ഡിക്കി രംഗത്തുവന്നു. കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് കുറ്റമറ്റ രീതിയിൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഓരോ ദിവസവും ആളുകൾ പ്രവേശിക്കുമ്പോൾ തെർമൽ സ്കാൻ, പരിമിതമായ പ്രവേശന കവാടങ്ങൾ , സാമൂഹിക അകലം പാലിക്കാൻ വിപുലീകരിച്ച ഫ്ലോർ പ്ലാനുകൾ, ഹാൻഡ് സാനിറ്റൈസർ സ്റ്റേഷനുകൾ, പങ്കെടുക്കുന്ന എല്ലാവർക്കും മാസ്കുകൾ എന്നിവ പോലുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾ സജീവമാണെന്നും ഡിക്കി പറഞ്ഞു.

ജൂലൈ 16 ന് ആരംഭിക്കുന്ന ടെക്സസ് ജി‌ഒ‌പിയുടെ കൺവൻഷൻ ഒഴികെ കൺവൻഷൻ സെന്‍ററിൽ അടുത്ത വർഷം വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ കൺവൻഷനുകളും റദ്ദാക്കിയിരുന്നു.

റിപ്പോർട്ട്: അജു വാരിക്കാട്