കുവൈറ്റ് സിറ്റി: രാജ്യത്ത് 631 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 49303 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 386 പേർ കുവൈത്തികളും 245 പേർ വിദേശികളുമാണ്. വിവിധ ആശുപത്രികളിൽ കോവിഡ് ചികിൽസയിലായിരുന്ന അഞ്ച് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 365 ആയി.
സബാഹിയ 22 പേർ, വഹ 20 പേർ, സബാ അൽ സാലം 22 പേർ, തഹർ 22 പേർ, സുലൈബിയ 23 പേർ, അർദിയ 27 പേർ എന്നിങ്ങനെയാണ് താമസ മേഖലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 667 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 39943 ആയി. 8995 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 158 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ