+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡല്‍ഹിയിൽ ശക്തമായ ഭൂമി കുലുക്കം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഉത്തരേന്ത്യ വിറച്ചു. റിച്ചര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കു പടിഞ്ഞാറാണ
ഡല്‍ഹിയിൽ ശക്തമായ ഭൂമി കുലുക്കം
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ ഉത്തരേന്ത്യ വിറച്ചു. റിച്ചര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹരിയാനയിലെ ഗുരുഗ്രാമിനു തെക്കു പടിഞ്ഞാറാണെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം (സെന്‍റര്‍ ഫോര്‍ സീസ്‌മോളജി) അറിയിച്ചു. ഭൂമിക്ക് 35 കിലോമീറ്റര്‍ താഴെയാണു ഉത്ഭവം.

ഭൂമി കുലുങ്ങിയെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹി, ഗുരുഗ്രാം, ഹിരായനയിലെ മറ്റു പ്രദേശങ്ങള്‍, രാജസ്ഥാന്‍, പഞ്ചാബ്, ചണ്ഡിഗഡ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂമികുലുക്കും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

ഏപ്രില്‍ 12നു ശേഷം ഡല്‍ഹിയിലും പരിസരങ്ങളിലും ഉണ്ടായ ഏഴാമത്തെ ഭൂകമ്പമാണ് ഇന്നലത്തേത്. ഏപ്രില്‍ 12ന് (3.5 റിച്ചര്‍ സെ്കയില്‍), 13ന് (2.7), മേയ് 10ന് (3.4), മേയ് 15ന് (2.2), മേയ് 29ന് (4.6) എന്നിങ്ങനെയാണു ഭൂകമ്പം രേഖപ്പെടുത്തിയത്. ഇതിനിടെ ചെറിയ തോതില്‍ പലതവണ തുടര്‍ ചലനങ്ങളുമുണ്ടായിരുന്നു.