+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നന്മ കുട്ടികള്‍ക്ക് വേനല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷന്‍ (NANMMA) അമേരിക്കയിലെയും കാനഡയിലേയും കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന വേനലവധിക്കാല ക്യാമ്പ് ജൂലൈ മൂന്നിന് തുടങ്ങും.
നന്മ കുട്ടികള്‍ക്ക് വേനല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷന്‍ (NANMMA) അമേരിക്കയിലെയും കാനഡയിലേയും കുട്ടികള്‍ക്ക് സംഘടിപ്പിക്കുന്ന വേനലവധിക്കാല ക്യാമ്പ് ജൂലൈ മൂന്നിന് തുടങ്ങും. നാല് വയസു മുതലുള്ള കുട്ടികളെ അഞ്ചു വിഭാഗങ്ങളായി തിരിച്ച് വ്യത്യസ്ത മേഖലകളിലെ ക്ലാസുകളും പ്രവര്‍ത്തനങ്ങളും ഉള്‍കൊള്ളിച്ചാണ് വിജ്ഞാനവും വിനോദവും ചേര്‍ന്ന ക്യാമ്പ്. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രമുഖരായ പരിശീലകരും അധ്യാപകരുമാണ് ഓരോ സെഷനുകള്‍ക്കും നേതൃത്വം നല്‍കുന്നത്.

വ്യക്തിത്വ വികസനം, ഇസ് ലാമിക പാഠങ്ങള്‍, ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകള്‍, കലയും കരകൗശല വിദ്യയും, പ്രകൃതി പരിസ്ഥിതി നിരീക്ഷണം, കളികളും വിനോദങ്ങളും, അഭിരുചികളും മൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസുകളും പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പ്രായത്തിലുള്ളവര്‍ക്കും യോജിച്ച രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന ക്യാമ്പിനു ഇരുനൂറ്റമ്പതോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ പൊതുവായതും ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകമായും ഉള്ള സെഷനുകള്‍ കളികളും വിനോദങ്ങളും ചേര്‍ത്തു കുട്ടികളുടെ അഭിരുചിക്കിണങ്ങിയ പരസ്പര സംവേദനാത്മക സെഷനുകളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ട് ആഴ്ചയോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 30-ന് അവസാനിക്കും.

ഡോ. മുഹമ്മദ് അബ്ദുല്‍ മുനീര്‍ നയിക്കുന്ന ക്യാമ്പിന്‍റെ ഡയറക്ടര്‍ കുഞ്ഞു പയ്യോളിയാണ്.
വിവരങ്ങള്‍ക്ക്: education.us@nanmmaonline.org

റിപ്പോര്‍ട്ട്: മൊയ്തീൻ പുത്തൻചിറ