റോം: കൊറോണ വൈറസ് ബാധ പടർന്നു പിടിച്ചതിനെത്തുടർന്ന് ഇറ്റലിയിൽ അടച്ചിട്ട സ്കൂളുകൾ സെപ്റ്റംബർ 14നു മാത്രമായിരിക്കും വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുക. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മാർഗനിർദേശങ്ങളും സർക്കാർ തയാറാക്കി വരുന്നു. പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ഒരു ബില്യൻ യൂറോയും സർക്കാർ മാറ്റി വച്ചിരിക്കുന്നു.
ക്ലാസുകളിൽ ഒരു മീറ്റർ അകലം പാലിച്ചായിരിക്കും കുട്ടികളെ ഇരുത്തുക. ക്ലാസുകളെ ചെറിയ ലേണിംഗ് ഗ്രൂപ്പുകളായി തിരിക്കും. കുട്ടികൾക്ക് സ്കൂളിൽ വരാൻ വ്യത്യസ്ത സമയവും നിശ്ചയിക്കും.
ശനിയാഴ്ചകൾ സാധാരണപോലെ പ്രവൃത്തിദിവസമാകും. ഹൈസ്കൂൾ ക്ളാസുകളിൽ ഡിസ്റ്റൻസ് ലേണിംഗിന് പ്രോത്സാഹനം നൽകും. ക്ലാസ് റൂമുകൾക്കുള്ളിൽ നിന്ന് അധ്യയനം പുറത്തേക്കു കൂടുതലായി വ്യാപിപ്പിക്കാനും നടപടികൾ പ്രതീക്ഷിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഇറ്റലിയിൽ സ്കൂളുകൾ തുറക്കാൻ മാർഗനിർദേശങ്ങൾ തയാറാകുന്നു
10:31 PM Jul 02, 2020 | Deepika.com