കുവൈത്ത് സിറ്റി: കഴിഞ്ഞ 14 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ മഹബുള്ളയിൽ ലോക്ഡൗണ്‍ പിൻവലിക്കാൻ സാധ്യതയെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ ഇത് സംബന്ധമായ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിരുന്നു. സർക്കാർ ഓഫിസുകളും സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് സെൻറർ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളുമാണ് 30 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയത് . അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ജൂണ്‍ 30 മുതലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.
റിപ്പോർട്ട്: സലിം കോട്ടയിൽ