കുവൈറ്റ് സിറ്റി : അലി സബ അൽ സലേം പ്രദേശത്ത് നടന്ന വെടിവയ്പ്പിൽ അക്രമി സ്വയം വെടിവച്ചു മരിച്ചു. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സുരക്ഷഭട·ാരെയും വാഹനത്തേയും ആക്രമിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.
ആറു മണിക്കൂർ നീണ്ട ഉദ്വേഗ നിമിഷങ്ങൾക്കുശേഷം അന്ത്യമായത് അക്രമി സ്വയം മരണത്തിന് കീഴടങ്ങിയതോടെയാണ്. വീട്ടിൽ നിന്നും ഇയാൾ സുരക്ഷാ സേനക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സമീപത്തുള്ള ആളുകളോട് വീടിന് പുറത്ത് ഇറങ്ങുരുതെന്ന് പോലീസ് നിർദ്ദേശിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ