പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "സോൾട്ട് ഓഫ് ദി എർത്ത്' എന്ന ഓണ്‍ലൈൻ പ്രോഗ്രാമിന് ജൂലൈ 3 വെള്ളിയാഴ്ച ആരംഭം കുറിക്കുന്നു. ലോക്ഡൗണ്‍ സമയങ്ങളിൽ വിശ്വാസസമൂഹത്തിന് ആത്മീയ ഉണർവേകുന്ന നിരവധി ഓണ്‍ലൈൻ പ്രോഗ്രാമുകൾ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്നേഹോപഹാരമാണ് "സോൾട്ട് ഓഫ് ദി എർത്ത്' എന്ന് കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് പറഞ്ഞു.
ഈ ലോകത്തിൽ ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകി കടന്നുപോയ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം കുട്ടികളേയും കുടുംബങ്ങളേയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് എട്ടിന് ആരംഭം കുറിക്കുന്ന ഈ പ്രോഗ്രാം തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയം തന്നെ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നു.
ഓരോ എപ്പിസോഡിന്േറയും അവസാനം നൽകുന്ന അഞ്ചു ചോദ്യങ്ങൾക്ക് ശരി ഉത്തരം അയയ്ക്കുന്ന ആദ്യ വ്യക്തിക്ക് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതതു ദിവസത്തെ പ്രോഗ്രാമിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ നൽകുക. കുട്ടികൾക്കും മുതിർന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ശരി ഉത്തരം നൽകി വിജയിക്കുന്ന വ്യക്തിയെ അടുത്ത എപ്പിസോഡിൽ പ്രഖ്യാപിക്കുന്നതായിരിക്കും.. ഉത്തരങ്ങൾ 07438028860 എന്ന വാട്ട്സ്ആപ്പ് നന്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോർമാറ്റിൽ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 07448836131
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ "സോൾട്ട് ഓഫ് ദി എർത്ത്' പരിപാടിക്ക് വെള്ളിയാഴ്ച തുടക്കം
10:12 PM Jul 02, 2020 | Deepika.com