ഹൂസ്റ്റണ്‍ : കഴിഞ്ഞയാഴ്ച തുടർച്ചയായ മൂന്നു ദിവസവും റെക്കോർഡുകൾ സൃഷ്ടിച്ച ശേഷം, ബുധനാഴ്ച കോവിഡ് -19 കേസുകളിൽ ടെക്സസ് സംസ്ഥാനം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.
ജൂലൈ 1 ബുധനാഴ്ച വൈകുന്നേരത്തോടെ സംസ്ഥാനത്ത് 8,076 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് പാൻഡെമിക് ആരംഭിച്ചതിനുശേഷം ടെക്സസ് സംസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണ്.
57 പുതിയ കോവിഡ്-19 അനുബന്ധ മരണങ്ങളും സംസ്ഥാനം റിപ്പോർട്ട് ചെയ്തു, ഇത് ഏകദിന മരണസംഖ്യയിലെ രണ്ടാമത്തെ ഉയർന്ന മരണനിരക്കാണ്. മെയ് 14 നാണ് ഏറ്റവും കൂടുതൽ പേർ, (58 പേർ) മരിച്ചത്. ഇതുവരെ സംസ്ഥാനത്താകെ 2,174,548 പേരെ ടെസ്റ്റ് ചെയ്തു. ഇപ്പോൾ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് 13.58 ശതമാനമാണ്. സംസ്ഥാനത്തു മൊത്തം ആകെ 6,904 ആളുകൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
കഴിഞ്ഞയാഴ്ച ഗവ.ഗ്രെഗ് അബോട്ട് ഗവർണർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് സംസ്ഥാനത്തുടനീളമുള്ള ബാറുകൾ വീണ്ടും അടച്ചു. മദ്യം, ലഹരിപാനീയ വിൽപനയിൽ നിന്ന് 51 ശതമാനത്തിലധികം വരുമാനം ലഭിക്കുന്ന ബാറുകളും സമാന ബിസിനസുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്.
റിപ്പോർട്ട് : അജു വാരിക്കാട്