മസ്കറ്റ്: കോട്ടയംകാരുടെ കൂട്ടായ്മയായ നേറ്റിവ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് ചാർട്ടേഡ് വിമാനമൊരുക്കി 340 പേരെ നാട്ടിലെത്തിച്ചു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് യാത്രക്കാരെ എത്തിച്ചത്.
ഗൾഫിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ വന്ദേഭാരത് നാലാം ഘട്ടത്തിലെത്തി നിൽക്കുന്പോൾ വിവിധ രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകൾക്കൊപ്പം ഒമാനിലെ ചെറുതും വലുതുമായ സംഘടനകൾ പ്രത്യേക ചാർട്ടർ വിമാന സർവീസുകൾ നടത്തുകയാണ്. കേന്ദ്ര സർക്കാർ ഇത്തരം ചാർട്ടർ സർവീസുകൾ നടത്തുന്നതിന് അനുമതി നൽകിയത് പ്രവാസികൾക്ക് വലിയ ആശ്വാസമായി.
നേറ്റിവ്ബോൾ അസോസിയേഷന്റ നേതൃത്വത്തിൽ എല്ലാവർഷവും മസ്കറ്റിൽ നാടൻ പന്തുകളി മൽസരം നടത്തി വരുന്നുണ്ട്.
റിപ്പോർട്ട്: സേവ്യർ കാവാലം