കുവൈറ്റ് സിറ്റി : രാജ്യത്ത് സർക്കാർ ഓഫീസ് സന്ദർശനം പൂർണമായും പ്രീ ബുക്കിംഗ് വഴിയാക്കി. ഓഫീസുകൾ സന്ദർശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് (www.moi.gov.kw)വഴി ഓണ്‍ലൈനായാണ് ഇനി അപേക്ഷിക്കേണ്ടത്.
മന്ത്രാലയത്തിന്റെ സേവന വകുപ്പുകൾ സന്ദർശിക്കുന്നതിന് അപേക്ഷകർക്ക് വെബ്സൈറ്റിൽ പ്രത്യേക പേജ് സജീകരിച്ചിട്ടുണ്ട്. സന്ദർശകർ വെബ്സൈറ്റിൽ ആക്സസ് ചെയ്ത ശേഷം അപ്പോയിന്റ്മെന്റ് ഷെഡ്യൂളിംഗ് പ്ലാറ്റ്ഫോമിൽ പ്രവേശിക്കണം. തുടർന്ന് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വകുപ്പും സേവനവും തിരഞ്ഞെടുക്കുക. തീയതിയും സമയവും തിരഞ്ഞെടുത്തതിനുശേഷം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക. അൽപ്പസമയത്തിനുശേഷം വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന ബാർകോഡ് കാണിച്ചാൽ ഓഫീസ് സന്ദർശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് ജാഗ്രതയുടെ ഭാഗമായി ആരോഗ്യ- പൊതു സുരക്ഷ നിലനിർത്തുന്നതിനും ജനങ്ങൾക്ക് സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് ജനറൽ റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു. സന്ദർശകർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനു ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഫേസ് മാസ്കുകളും കൈയുറകളും ധരിക്കണമെന്നും സമയനിഷ്ഠ പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു. ബാർകോഡ് ഇല്ലാത്ത സന്ദർശകർക്ക് സേവനം നൽകില്ല. infogdis@ moi.gov.kw എന്ന ഇമെയിൽ വിലാസം വഴി ഓണ്‍ലൈൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്താമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ